Sunday December 04, 2016
Latest Updates

ഡബ്ലിനിലെ (ലൈറ്റില്ലാത്ത) സ്പയിറിന്റെ ഉയരമെത്ര ?

ഡബ്ലിനിലെ (ലൈറ്റില്ലാത്ത) സ്പയിറിന്റെ ഉയരമെത്ര ?

The_Spire-doyler79ഡബ്ലിന്‍ നഗരത്തിന്റെ അടയാളമായി പലരും ഓര്‍ക്കുന്നത് സ്പയിറിനെയാണ്.പ്രകാശഗോപുരം എന്ന് കൂടി അറിയപ്പെടുന്ന സ്പയിറിന്റെ ദീപസംവിധാനം കഴിഞ്ഞ ഒക്‌റ്റോബര്‍ മാസം മുതല്‍ പ്രവര്‍ത്തനരഹിതമായത് കഴിഞ്ഞ മാസമാണ് ജനശ്രദ്ധയില്‍പ്പെട്ടത്.ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ യോഗത്തില്‍ സംഭവം അവതരിപ്പിക്കപ്പെട്ടുവെങ്കിലും ലൈറ്റ് ഫിറ്റ് ചെയ്യാന്‍ സമയം എടുക്കുമെന്ന മറുപടിയാണ് ലഭിച്ചത്.

ലൈറ്റ് ഇല്ലാത്ത സ്പയിര്‍ താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍ക്ക് വരെ ഭീഷണിയാവും എന്ന് പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല.121.1 മീറ്ററാണ്(398 അടി)സ്പയിറിന്റെ പൊക്കം.

ഇതിനിടെ സ്പയിറില്‍ ലൈറ്റ് ഫിറ്റു ചെയ്യാന്‍ 10,000 യൂറോ സൗജന്യമായി നല്‍കാം എന്നറിയിച്ച് ഒരു അഭ്യൂദയാകാംഷി സിറ്റി കൌണ്‍സിലിനെ സമീപിച്ചിട്ടുണ്ട്.സ്പയിറിലെ ലൈറ്റ് ഇനിയെങ്കിലും നന്നാക്കുമോ എന്ന് കണ്ടറിയാം!

Scroll To Top