Saturday December 10, 2016
Latest Updates

ഡബ്ലിനിലെ അംബരചുംബി …

ഡബ്ലിനിലെ അംബരചുംബി …

ഡബ്ലിന്‍ :പൊതുവെ ഉയരം കുറഞ്ഞ കെട്ടിടങ്ങളുള്ള നാടാണ് അയര്‍ലണ്ട് .തലസ്ഥാനമായ ഡബ്ലിനില്‍ പോലും പത്തു നിലയുള്ള കെട്ടിടങ്ങളുടെ എണ്ണം പോലും കുറവ്..ഇപ്പോഴിതാ നാമയും അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ കെന്നഡി വില്‍സണുംകൈകോര്‍ത്ത് അയര്‍ലണ്ടില്‍ അംബര ചുംബിയായ കെട്ടിടത്തിനു പദ്ധതിയൊരുക്കുന്നു.എന്ന് കേള്‍ക്കുമ്പോള്‍ അത്രയൊന്നും വിചാരിക്കേണ്ട.19 നിലയായാലും ഇവിടെ ഇത് അംബരചുംബി തന്നെ.

ത്രീ അരീനക്ക് എതിര്‍വശം ഈസ്റ്റ് ലിങ്ക് പാലത്തിനടുത്തായി ക്യാപിറ്റല്‍ ഡോക്ക് എന്നിടത്താണ് പദ്ധതിക്ക് കളമൊരുങ്ങുന്നത്. 313,000 സ്‌ക്വയര്‍ ഫീറ്റ് ഓഫീസ് സ്‌പേസും 204 അപ്പാര്‍ട്ട്‌മെന്റകളും ഇതിലുണ്ടാകും. മൂന്ന് ഓഫീസ് ബ്ലോക്കും രണ്ട്അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കും ഉള്‍പെടുന്ന കെട്ടിടത്തിന് 200 മില്യണ്‍ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതില്‍ ഒരു ബ്ലോക്ക് 19 നിലകളിലായി 66 മീറ്റര്‍ ഉയരമുള്ളതായിരിക്കും.അങ്ങനെയെങ്കില്‍ ഇത് ഗ്രാന്‍ഡ് കാനന്‍ ഡോക്കിലെ മില്ലേനിയം ടവറിനെ പിന്തള്ളി ഡബ്ലിനിലെ തന്നെ ഏറ്റവും ഉയരമുള്ള അപ്പാര്‍ട്ട്‌മെന്റ്‌സമുച്ചയമായി മാറും. 
ഈ പദ്ധതി ആരംഭിക്കുന്നതോടെ 600 ഓളം കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക്‌ജോലി ലഭിക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ 3000 തൊഴിലാളികളെ വിവിധ തസ്തികകളിലായി ഉള്‍കൊള്ളാനാവും. പദ്ധതിയില്‍ നിലവില്‍ നാമക്ക് 15 ശതമാനം ഓഹരിയാണ് ഉള്ളത്.

Scroll To Top