Thursday December 08, 2016
Latest Updates

രാജ്യമൊട്ടാകെ കനത്ത പോളിംഗ് ,60 മുതല്‍ 70 % പേരും ഹിതപരിശോധനയ്‌ക്കെത്തിയതായി പ്രാഥമിക കണക്കുകള്‍

രാജ്യമൊട്ടാകെ കനത്ത പോളിംഗ് ,60 മുതല്‍ 70 % പേരും ഹിതപരിശോധനയ്‌ക്കെത്തിയതായി പ്രാഥമിക കണക്കുകള്‍

ഡബ്ലിന്‍ :നഗര മേഖലയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിക്കൊണ്ട് അയര്‍ലണ്ടിലെ ഹിതപരിശോധന സമാപിച്ചു.രാജ്യത്തൊട്ടാകെ 60 മുതല്‍ 70 %വരെ പേര്‍ വോട്ടു രേഖപെടുത്തിയതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡബ്ലിന്‍ സിറ്റി മേഖലയില്‍ 7 മണിയോടെ തന്നെ 45% പേരും വോട്ടു ചെയ്യാന്‍ എത്തി.അവസാന 3 മണിക്കൂറില്‍ ഇത് 60% ത്തിലേയ്ക്ക് എത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ലിംറിക്കില്‍ 9 മണിയോടെ തന്നെ 65 % പേരും വോട്ടുചെയ്തു.ഉപ തിരഞ്ഞെടുപ്പ് നടന്ന കാര്‍ലോയില്‍ 9 മണിയോടെ 50% പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്.ക്ലെയറില്‍ 46 % പേരും 9 മണിയ്ക്ക് മുമ്പ് ബൂത്തിലെത്തി.

കില്‍ക്കനിയിലും കെറിയിലും 8.30 നോടെ 50% പേരും വോട്ടു ചെയ്തു.

കോര്‍ക്കിലും ഗാള്‍വേയിലും 9 മണിയോടെ 50% പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.

റോസ് കോമണ്‍,ലിട്രിം എന്നിവിടങ്ങളിലും കനത്ത പോളിംഗ് നടന്നതായാണ് പ്രാഥമിക വിവരം 
നാളെ രാവിലെ 9 മണിയ്ക്ക് അതാത് കൗണ്ടി കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.ആദ്യം സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന്റെ വോട്ടുകളാണ് എണ്ണുന്നത് .പത്തുമണിയോടെ ഫല സൂചനകള്‍ പുറത്തുവരും.ഉച്ചയോടെ തന്നെ അന്തിമ ഫലങ്ങള്‍ അറിവാകും.തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുടെ പ്രായം കുറയ്ക്കുന്നത് സംബന്ധിച്ച ഹിത പരിശോധനയുടെ വോട്ടുകള്‍ എണ്ണുക.

ഡബ്ലിന്‍ കാസിലിലിലെ മുഖ്യ കൌണ്ടിംഗ് കേന്ദ്രത്തില്‍ ഓരോ കൌണ്ടികളില്‍ നിന്നുമുള്ള ഫലം അന്തിമമായി ലഭിക്കുമ്പോള്‍ ലോക ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു രാജ്യത്തെ ജനങ്ങള്‍ പരമ്പരാഗത വിവാഹ ക്രമം തങ്ങള്‍ക്ക് വേണോ വേണ്ടയോ എന്ന പ്രഖ്യാപനം നടത്തും 

Scroll To Top