Saturday December 10, 2016
Latest Updates

ഫ്രാന്‍സീലെ അത്ഭുത ദ്വീപ് !

ഫ്രാന്‍സീലെ അത്ഭുത ദ്വീപ് !

അത്യപൂര്‍വമായി രൂപപ്പെട്ട വേലിയേറ്റം ഫ്രാന്‍സിലെ പ്രസിദ്ധമായ മോണ്ട് സെന്റ് മൈക്കിളിനെ അത്ഭുത ദ്വീപാക്കി മാറ്റിയത് കാഴ്ച്ചക്കാരെ വിസ്മയത്തിലാക്കി. പിന്നീട് ഇത് പൂര്‍വ്വ സ്ഥിതിയിലായി. ആയിരക്കണക്കിന് പേരാണ് ഈ ആത്ഭുതം കാണാനായി സെന്റ് മൈക്കിളിലെത്തിയത്.

ഓരോ പതിനെട്ട് വര്‍ഷം കൂടുമ്പോഴും ഉണ്ടാകുന്ന അതിവേലിയേറ്റമാണ് ഇതിന് കാരണമെന്ന് പറയുന്നു. ഫ്രാന്‍സിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലെല്ലാം വലിയ വേലിയേറ്റം അനുഭവപ്പെട്ടെങ്കിലും കോസ് വെ കൊണ്ട് തീരവുമായി ബന്ധിപ്പിച്ച സെന്റ് മിഷെലിനെ വേലിയേറ്റം ശരിക്കും ഒരു ദ്വീപാക്കിമാറ്റി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രദേശമാണ് മോണ്ട് സെന്റ് മൈക്കിള്‍.
ഇന്നലെ അപ്രതീക്ഷിതമായി വലിയ വേലിയേറ്റത്തില്‍ കുതിച്ചുയര്‍ന്ന തിരകള്‍ മോണ്ടിനെ അത്ഭുത ദ്വീപാക്കി മാറ്റി. എന്നാല്‍ വെള്ളത്തിനടിയിലായ കോസ് വെയിലൂടെ ആളുകള്‍ക്ക് നടന്നുപോകാന്‍ പാകത്തില്‍ പിന്നീട് വേലിയേറ്റം കുറഞ്ഞു. 

Scroll To Top