Saturday September 23, 2017
Latest Updates

അയര്‍ലണ്ടില്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

അയര്‍ലണ്ടില്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

ഡബ്ലിന്‍: അടുത്തയാഴ്ചയോടെ അയര്‍ലണ്ടിലെ അന്തരീക്ഷതാപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ ദ്വീപായ ഇബിസയേക്കാളും ചൂട് കൂടുതലാകും അയര്‍ലണ്ടില്‍. അതേസമയം കാറ്റിന്റെ ദിശ കിഴക്കോട്ടായതിനാല്‍ ഡബ്ലിനില്‍ കാര്യമായി ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയില്ല.

ഇക്കഴിഞ്ഞ ഏപ്രില്‍ മഞ്ഞുകാലം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ഏറ്റവും തണുപ്പേറിയതായിരുന്നു എന്നാണ് കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മൈനസ് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സ്ലൈഗോയില്‍ അന്തരീക്ഷ താപനില താഴ്ന്നത്. ഡബ്ലിനിലും കഴിഞ്ഞ 27 വര്‍ഷത്തിനിടെയുള്ള ഏറ്റവും തണുപ്പുനിറഞ്ഞ ദിവസങ്ങള്‍ രേഖപ്പെടുത്തി.

Scroll To Top