Friday December 09, 2016
Latest Updates

രാജസ്ഥാനില്‍ ചൂട് 51 ഡിഗ്രി,ഉത്തരേന്ത്യ ചുട്ടു പൊള്ളുന്നു

രാജസ്ഥാനില്‍ ചൂട് 51 ഡിഗ്രി,ഉത്തരേന്ത്യ ചുട്ടു പൊള്ളുന്നു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഇന്നലെ സമീപകാല ഇന്ത്യാ ചരിത്രത്തിലെ റിക്കാര്‍ഡ് ചൂട് രേഖപ്പെടുത്തി.രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഫലോഡിയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 51 ഡിഗ്രി രേഖപ്പെടുത്തിയത്. 1956നുശേഷം രാജ്യത്തുണ്ടായ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. രാജസ്ഥാനിലേതിനു സമാനമായി ഗുജറാത്ത്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിയോട് അടുത്തെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. നിലവിലുള്ള അവസ്ഥ 31 വരെ തുടരുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. കുറഞ്ഞ താപനിലയും സാധാരണയില്‍ കൂടുതലാകും. 31 വരെ വലിയ മാറ്റമുണ്ടാകാനിടയില്ല. അഹമ്മദാബാദില്‍ 48 ഡിഗ്രിയും ഹരിയാനയിലെ ഹിസാറില്‍ 46 ഡിഗ്രിയുമാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.

ഉയര്‍ന്ന താപനില 47 ഡിഗ്രിയോട് അടുത്തപ്പോള്‍ തന്നെ ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

Scroll To Top