Tuesday December 06, 2016
Latest Updates

അയര്‍ലണ്ട് റിക്കാര്‍ഡ് ചൂടിലേയ്ക്ക് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍,ബീച്ചുകളിലേയ്ക്ക് ജനപ്രവാഹം 

അയര്‍ലണ്ട് റിക്കാര്‍ഡ് ചൂടിലേയ്ക്ക് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍,ബീച്ചുകളിലേയ്ക്ക് ജനപ്രവാഹം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീണ്ടും താപനില ഉയരുന്നു. അടുത്ത ആഴ്ചയോടെ വീണ്ടും താപനില ഉയരുമെന്ന് കാലാവസ്ഥ പ്രവചനം. 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രാജ്യത്തിന്റെ കൂടുതല്‍ ഭാഗത്തും ഇന്ന് പ്രതീക്ഷിക്കുന്നത്. ഡബ്ലിന്‍,വെക്‌സ് ഫോര്‍ഡ്,മീത്ത് മേഖലകളില്‍ താപനില 25 ലും കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.അതെ സമയം പടിഞ്ഞാറന്‍ തീരത്ത് ഇത്രയും ചൂട് ഉണ്ടാവാന്‍ ഇടയില്ല.മിത ശീതോഷ്ണാവസ്ഥ തുടരുന്ന കൌണ്ടികളില്‍ ഇടയ്ക്ക് ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.

ഇതോടെ ഇസ്താംബുള്‍, റിയോ, കെനിയന്‍ തലസ്ഥാനമായ നയ്‌റോബി, ബോസ്റ്റന്‍ എന്നിവടങ്ങളിലേക്കാള്‍ അയര്‍ലണ്ടില്‍ താപനില വര്‍ദ്ധിക്കും. കാലാവസ്ഥ തെളിഞ്ഞു തുടങ്ങിയതോടെ ബീച്ചുകളിലേക്കും മറ്റും ജനപ്രവാഹം വര്‍ദ്ധിച്ചു.

ഇന്നലെയും ആയിരക്കണക്കിന് പേരാണ് ബീച്ചുകളില്‍ ഉല്ലസിക്കാന്‍ എത്തിയത്.ഇന്നലെ ഉച്ച കഴിഞ്ഞതോടെ താപനില സാധാരണയില്‍ നിന്നും ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച വരെ ചൂട് കൂടിയ കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂലൈയില്‍ അയര്‍ലണ്ടിലെ ഒന്‍പതിലധികം കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു ദിവസം 25 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് അനുഭവപ്പെട്ടിരുന്നു. സമാനമായ കാലാവസ്ഥ ഈ വര്‍ഷവും ഉണ്ടാകും.ഇനിയും ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം കഴിഞ്ഞ വര്‍ഷത്തെ അത്രയും റെക്കോഡ് നിരക്കില്‍ ചൂട് കൂടിയാലും അത്ഭുതപ്പെടാന്‍ ഇല്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 25 ന് പോര്‍ട്ട് ലീഷ് കൌണ്ടിയിലെ ഡറോയിലാണ് രാജ്യത്ത് ഏറ്റവും അധികം ചൂട്(28.8 ഡിഗ്രി ) രേഖപ്പെടുത്തിയത്.യൂറോപ്പില്‍ കഴിഞ്ഞ 150 വര്‍ഷകാലത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി താപനില രേഖപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷം ആയിരുന്നു.
അടുത്ത ദിവസങ്ങളില്‍ ഷോപ്പിംഗ് കേന്ദ്രങ്ങളിലേയ്ക്ക് ജനങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐറിഷ് ചേമ്പര്‍ ഓഫ് കൊമേഴ്‌സും പ്രവചിക്കുന്നു.

Scroll To Top