Saturday October 20, 2018
Latest Updates

കൊഴുപ്പ് കൂടിയ പാലുല്‍പന്നങ്ങള്‍ പ്രമേഹ സാധ്യത കുറക്കും

കൊഴുപ്പ് കൂടിയ പാലുല്‍പന്നങ്ങള്‍ പ്രമേഹ സാധ്യത കുറക്കും

കൊഴുപ്പ് കൂടിയ പാലുല്‍പന്നങ്ങള്‍ ധാരാളമായി കഴിക്കുന്നവരില്‍ രണ്ടാം വിഭാഗത്തില്‍ പെടുന്ന പ്രമേഹത്തിനുള്ള സാധ്യത നന്നേ കുറവാണെന്ന് ലണ്ടനില്‍ നിന്നുള്ള പുതിയ പഠനം.

45 വയസിനും 74 വയസ്സിനും ഇടയിലുള്ള 27000 ആളുകളുടെ ഭക്ഷണ ശീലം നിരീക്ഷിച്ചാണ് പഠനം നടന്നത്. കൊഴുപ്പ് കൂടിയ പാലുല്‍പന്നങ്ങള്‍ സ്ഥിരമായ കഴിച്ചവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച് 23 ശതമാനം പ്രമേഹ സാധ്യത കുറവാണെന്ന് പഠനം ചൂണ്ടി കാട്ടുന്നു.

പാലിലും മാംസത്തിലും പൊതുവായി കൊഴുപ്പ് അടങ്ങിയതിനാല്‍ ഇത് രണ്ടും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. പക്ഷെ, ചില പ്രത്യേക ഫാറ്റി ആസിഡുകള്‍ പാലുല്‍പന്നങ്ങളില്‍ മാത്രമായി കാണപ്പെടുന്നു. ഇതാണ് രോഗ സാധ്യത കുറക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

 

Scroll To Top