Wednesday December 07, 2016
Latest Updates

വൈദ്യസഹായം തേടാതെ ഒളിവില്‍ പോയ പൂര്‍ണ്ണഗര്‍ഭിണിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കാന്‍ ഡബ്ലിന്‍ ഹൈക്കോടതി

വൈദ്യസഹായം തേടാതെ ഒളിവില്‍ പോയ പൂര്‍ണ്ണഗര്‍ഭിണിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കാന്‍ ഡബ്ലിന്‍ ഹൈക്കോടതി

ഡബ്ലിന്‍:പ്രസവസമയമടുത്തിട്ടും ആശുപത്രിയില്‍ ഹാജരാവാതെ ഒളിച്ചുകളിക്കുന്ന ഗര്‍ഭിണിയെ അടിയന്തരമായി കണ്ടുപിടിച്ചു വൈദ്യശുശ്രൂഷ നല്‍കണമെന്ന് ഡബ്ലിന്‍ ഹൈക്കോടതി.

39.5 ആഴ്ച്ച ഗര്‍ഭിണിയായ യുവതിയാണ് ഇതേ വരെ വൈദ്യസഹായം തേടാതെ അപ്രത്യക്ഷയായിരിക്കുന്നത്.എച്ച് എസ് ഇ അധികൃതരും,ഗാര്‍ഡയും,സോഷ്യല്‍ വെല്‍ഫയര്‍ അധികൃതരും ഫോണ്‍ മുഖേനെയും നേരിട്ടും പല തവണ അന്വേഷിച്ചിട്ടും യുവതിയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് എച്ച് എസ് ഇ കോടതിയെ സമീപിച്ചത്.

നാല് മക്കളുടെ അമ്മയായ യുവതി അഞ്ചാമതും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഇവരെ കരുതലോടെ വീക്ഷിച്ചിരുന്ന എച്ച് എസ് ഇ അധികൃതര്‍ ഇവര്‍ക്ക് മക്കളുടെ പരിപാലനത്തിലുള്ള ഉത്തരവാദിത്വ കുറവ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.ഇവരുടെ ആദ്യത്തെ രണ്ടു കുട്ടികളും,ആദ്യ പങ്കാളിയുടെ മാതപിതാക്കളോടൊപ്പമാണ് താമസം.മൂന്നാമത്തെ കുട്ടിയെ യൂ കെ യില്‍ ഉള്ള ഒരാള്‍ ദത്തെടുക്കുകയും ചെയ്തു.ഏറ്റവും ഇളയ കുഞ്ഞാവട്ടെ ഇപ്പോഴും ഫോസ്റ്റര്‍ കെയറില്‍ ആണുള്ളത്.

സ്ത്രീയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമാണെന്നും അവരെ അടിയന്തരമായി കണ്ടുപിടിച്ചു ഹാജരാക്കാന്‍ അനുമതി വേണമെന്നും എച് എസ് ഇ കോടതിയോട് അപേക്ഷിച്ചു.ഇവര്‍ ഒരു സഹോദരിയോടൊപ്പം കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് എച്ച് എസ് ഇ 

ഇവരെ അടിയന്തരമായി കണ്ടുപിടിക്കാനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അനുമതി കോടതി ഗാര്‍ഡയ്ക്ക് നല്‍കിയിരിക്കുകയാണ്.

Scroll To Top