Tuesday December 06, 2016
Latest Updates

ഇളവു ചെയത ശിക്ഷാനടപടി പുനരുജ്ജീവിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോടതി

ഇളവു ചെയത ശിക്ഷാനടപടി പുനരുജ്ജീവിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് കോടതി

ഡബ്ലിന്‍:ഇളവു ചെയത ശിക്ഷാനടപടി, കോടതിയുടെ അധികാരമുപയോഗിച്ച്പുനരുജ്ജീവിപ്പിക്കുന്നത്   ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി. 2006ലെ ക്രിമിനല് ജസ്റ്റിസ് ആക്ടിലുള്ള സെക്ഷന്‍ 99 ഭരണഘടനാവിരുദ്ധമാണെന്നും അതിനാല്‍ പുനഃപരിശോധിക്കണമെന്നുമാണ് ഹൈക്കോടതി ജസ്റ്റിസ് മൈക്കല്‍ മോറിയാര്‍ട്ട് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.

ഈ സെക്ഷനെതിരെ ആറു പേര്‍ ഒരുമിച്ച് നല്‍കിയ ഹര്‍ജിയിലായിരുന്നു വിധിപ്രസ്താവം. ഇതിനുമുമ്പും ജഡ്ജിമാരടക്കം പലരും ഈ സെക്ഷനെ വിമര്‍ശിച്ചിരുന്നു.

99ാം സെക്ഷന്‍ പ്രകാരം ഒരു കുറ്റത്തിന് പിടിക്കപ്പെട്ടയാള്‍ക്ക്, മറ്റൊരു കുറ്റത്തിന് ലഭിച്ച ശിക്ഷ ഇളവു ചെയതിരിക്കുകയാണെങ്കില്‍, കോടതിക്ക് സ്വമേധയാ ഈ ശിക്ഷ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിയും.

ഹൈക്കോടതി ജഡ്ജിയുടെ ഈ സുപ്രധാനവിധിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Scroll To Top