Thursday December 08, 2016
Latest Updates

സ്‌കൂളില്‍ പോകാതെ മടിപിടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവിനെ ഡബ്ലിന്‍ കോടതി ശിക്ഷിച്ചു

സ്‌കൂളില്‍ പോകാതെ മടിപിടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവിനെ ഡബ്ലിന്‍ കോടതി ശിക്ഷിച്ചു

ഡബ്ലിന്‍:കൗമാരക്കാരനായ മകന്‍ മടിപിടിച്ച് സ്‌കൂളില്‍ പോകാത്തതിനെത്തുടര്‍ന്ന് പിതാവിന് ജയില്‍ശിക്ഷ. മകന്‍ സ്‌കൂളില്‍ പോകാതിരുന്നാല്‍ യാതൊരു കുഴപ്പവുമില്ലെന്നാണത്രേ ഇയാള്‍ കരുതിയിരുന്നത്.ഇയാള്‍ക്ക് 300 യൂറോ പിഴ ശിക്ഷയാണ് വിധിച്ചത്

ഒരു വര്‍ഷത്തോളമാണ് കുട്ടി സ്‌കൂളില്‍ പോതാകിരുന്നത്.എട്ടാം തവണ കേസ് വാദത്തിനെടുത്തപ്പോഴും കോടതിയില്‍ ഹാജരാകാതിരുന്ന അമ്മയ്ക്ക് കോടതി വാറന്റ് നല്‍കുകയും ചെയ്തു.

കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതിനായി മാതാപിതാക്കള്‍ മുമ്പ് സ്‌കൂളിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് അനുവാദം കിട്ടിയില്ല. കുട്ടിയെ സ്‌കൂളിലെത്തിക്കാന്‍ മാതാപിതാക്കള്‍ക്ക് മുമ്പ് പലതവണ അവസരം നല്‍കിയിരുന്നു. കുട്ടി സ്‌കൂളിലെത്തുന്നു എന്നുറപ്പാക്കാന്‍ മാതാപിതാക്കള്‍ വേണ്ടതൊന്നും ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ കുട്ടിക്ക് ഉച്ചഭക്ഷണവും, ബാഗും തയ്യാറാക്കുകയടയക്കം വേണ്ടതെല്ലാം പിതാവ് ചെയ്തിരുന്നു. ആരോഗ്യകാരണങ്ങളാലാണ് തനിക്ക് കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നാണ് അമ്മ നല്‍കുന്ന വിശദീകരണം.

Scroll To Top