Saturday August 19, 2017
Latest Updates

ഹിഗ്ഗിന്‍സ് വീണ്ടും  ഐറിഷ്   പ്രസിഡന്റാകണമെന്ന് ആവശ്യം

ഹിഗ്ഗിന്‍സ് വീണ്ടും  ഐറിഷ്   പ്രസിഡന്റാകണമെന്ന് ആവശ്യം

ഡബ്ലിന്‍:പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് രണ്ടാം തവണയും പ്രസിഡന്റായി തുടരണമെന്ന് ഐറിഷുകാര്‍. ഐറിഷ് ടൈംസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 58% പേരും ഹിഗ്ഗിന്‍സ് തന്നെ പ്രസിഡന്റാകണമെന്ന് അഭിപ്രായപ്പെട്ടു. 75കാരനായ ഹിഗ്ഗിന്‍സ് 2011ലാണ് അധികാരമേറ്റത്. ഏഴ് വര്‍ഷമാണ് ഐറിഷ് പ്രസിഡന്റിന്റെ ഭരണകാലാവധി.

അതേസമയം താന്‍ രണ്ടാം തവണ സ്ഥാനമേറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹിഗ്ഗിന്‍സ് 2011ല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈയിടെ അദ്ദേഹം അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല.

ഐറിഷ് ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരാള്‍ മാത്രമാണ് രണ്ടാമതും പ്രസിഡന്റ് പദവിയിലേയ്ക്ക് മത്സരിച്ചത്; 1965ല്‍ ഈമണ്‍ ഡി വലേറ. മറ്റുള്ളവരെല്ലാം എതിര്‍ക്കപ്പെടുകയാണുണ്ടായത്.

സര്‍വേയില്‍ പങ്കെടുത്ത 36% പേര്‍ മാത്രമാണ് ഹിഗ്ഗിന്‍സിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തത്. ലേബര്‍, ഫിനഗേല്‍, സ്വതന്ത്രര്‍ എന്നിവര്‍ അദ്ദേഹത്തെ പിന്തുണച്ചപ്പോള്‍ ഷിന്‍ ഫെന്‍, ഫിയനാഫാള്‍ വോട്ടര്‍മാര്‍ എതിര്‍ത്തു.

Scroll To Top