Thursday August 17, 2017
Latest Updates

ഹീറോയുടെ ലാഭത്തില്‍ കുതിച്ചുചാട്ടം

ഹീറോയുടെ ലാഭത്തില്‍ കുതിച്ചുചാട്ടം

മുംബൈ: രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ലാഭത്തില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ കമ്പനി 636 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിലേതിനേക്കാള്‍ 14.8 ശതമാനം അധികമാണിത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 554 കോടി രൂപയായിരുന്നു. വില്‍പ്പന 6455 കോടി രൂപയും. ഇക്കൊല്ലം വില്‍പ്പന 6580 കോടി രൂപയായും ഉയര്‍ന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹീറോ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന സ്ഥാനത്തേക്കെത്തിയിരുന്നു. 2014 2015 സാമ്പത്തിക വര്‍ഷം 6631826 യൂണിറ്റ് വാഹനങ്ങളാണു ഹീറോയില്‍നിന്നു നിരത്തിലേക്കിറങ്ങിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 6.2 ശതമാനം കൂടുതലായിരുന്നു ഇത്.

 

Scroll To Top