Sunday July 23, 2017
Latest Updates

പുതിയ ഹീറോ സ്‌പ്ലെന്‍ഡറിന്റെ മൈലേജ്; തങ്ങളെ പറ്റിക്കേണ്ടെന്ന് ഹോണ്ട

പുതിയ ഹീറോ സ്‌പ്ലെന്‍ഡറിന്റെ മൈലേജ്; തങ്ങളെ പറ്റിക്കേണ്ടെന്ന് ഹോണ്ട

സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ടിന്റെ ഉയര്‍ന്ന മൈലേജ് വീണ്ടും വിവാദത്തില്‍. ഈ മൈലേജ് യാഥാര്‍ത്ഥ്യമല്ലെന്നും ഹീറോ ഉപഭോക്താക്കളോട് നുണ പറയുകയാണെന്നും ഹോണ്ട പറയുന്നു. സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് ലിറ്ററിന് 102.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നായിരുന്നു ഹീറോയുടെ അവകശവാദം.

ഹീറോയുടെ ഈ അവകാശവാദത്തിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഹീറോയുടെ വിപണി എതിരാളിയായ ഹോണ്ട പറയുന്നത്. വാഹനം ഇപ്പോള്‍ ഉപയോഗിക്കുന്ന എന്‍ജിന്റെ മുന്‍തലമുറ പതിപ്പ് നിര്‍മിച്ചത് ഹോണ്ടയാണ്. ഈ എന്‍ജിന്റെ ശേഷിയേക്കുറിച്ച് വ്യക്തമായ ധാരണ തങ്ങള്‍ക്കുണ്ടെന്ന് ഹോണ്ട ഇന്ത്യ സിഇഒ കെയ്ജി കാസ പറയുന്നു.

എന്നാല്‍ ബൈക്കിന്റെ ഇന്ധനക്ഷമത തെളിയിക്കാന്‍ ഹോണ്ടയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കാവശ്യമില്ലെന്നാണ് ഹീറോയുടെ നിലപാട്. സര്‍ക്കാര്‍ ഏജന്‍സിയായ ഐകാറ്റ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി)യാണ് ഐസ്മാര്‍ട് ബൈക്കിന്റെ ഇന്ധനക്ഷമത പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കിയതെന്ന് ഹീറോ പറയുന്നു. സര്‍ക്കാര്‍ ഏജന്‍സി സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും ഹീറോ പറഞ്ഞു.

Scroll To Top