Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് അടുത്ത ആഴ്ച്ച ഹെന്റി കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ 

അയര്‍ലണ്ടിലേയ്ക്ക് അടുത്ത ആഴ്ച്ച ഹെന്റി കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ 

ഡബ്ലിന്‍:ഉഷ്ണമേഖലയില്‍ നിന്നുള്ള ഹെന്റി എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് അടുത്തയാഴ്ച്ച അയര്‍ലണ്ടിനുമേല്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒപ്പം ഇന്ന് മുതല്‍ മോശം കാലാവസ്ഥയുടെ തുടക്കമായി മഴയും കടുത്ത കാറ്റ് വീശലും എത്തും. 

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിച്ചേക്കാം. സാധാരണയിലും ഇരട്ടി മഴയാണ് വരുന്നത്. കൊണക്റ്റ്, മണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ വെളളപ്പൊക്കം ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. 

താപനില 14 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ന്യൂനമര്‍ദ്ദം തുടരുന്നതോടെ മഴ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് കരുതപ്പെടുന്നത്. 

Scroll To Top