Saturday March 25, 2017
Latest Updates

ഹെല്‍പ്പ് ടു ബൈ സ്‌കീം; അറിയേണ്ടതെല്ലാം:2013 മുതല്‍ അടച്ച ടാക്സിന് റിബേറ്റ് കിട്ടും

ഹെല്‍പ്പ് ടു ബൈ സ്‌കീം; അറിയേണ്ടതെല്ലാം:2013 മുതല്‍ അടച്ച ടാക്സിന് റിബേറ്റ് കിട്ടും

ഹെല്‍പ്പ് ടു ബൈ സ്‌കീമിന് അപേക്ഷ നല്‍കാനുള്ള നടപടി ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍, ആദ്യമായി വീട് പണിയാനുദ്ദേശിക്കുന്നവര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ അര്‍ഹത. പ്രോപ്പര്‍ട്ടിയുടെ 70% എങ്കിലും മോര്‍ട്ട്ഗേജ് ആയാല്‍ മാത്രമേ സഹായം ലഭിക്കൂ.എന്നാല്‍ പ്രോപ്പര്‍ട്ടിയുടെ വില 500,000 യൂറോയ്ക്ക് മുകളിലാകാനും പാടില്ല. അതേസമയം വീട് വാങ്ങി മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കാനുള്ള ഉദ്ദേശത്തോടെ ആവരുത് താനും.സ്വയം താമസിക്കുക തന്നെ വേണം. വീട് പുതിയതായിരിക്കണമെന്നും നിബന്ധനയുണ്ട്.

പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് നാലു വര്‍ഷം മുമ്പു വരെയുള്ള ടാക്സ് അടച്ചതിനുള്ള റിബേറ്റ് ലഭിക്കുന്നതാണ്. അതായത് 2017ലാണ് പ്രോപ്പര്‍ട്ടി വാങ്ങുന്നതെങ്കില്‍ 2013-2016 കാലം മുതലുള്ള ടാക്സ് റിബേറ്റ് ലഭിക്കും. 5% മാണ് റിബേറ്റ്. പരമാവധി 20,000 യൂറോ വരെ റിബേറ്റ് ലഭിക്കും. നാലു വര്‍ഷത്തിനു പകരം ഒരു വര്‍ഷം മാത്രം ടാക്സ് അടച്ചവര്‍ക്കും ആനുപാതികമായ റിബേറ്റ് ലഭിക്കും.ഇന്‍കം ടാക്സ്, DIRT എന്നിവയ്ക്കുള്ള റിബേറ്റ് മാത്രമേ ലഭിക്കൂ. USC, PRSI എന്നിവയ്ക്ക് ലഭിക്കില്ല.റിബേറ്റ് തുക ഒരുമിച്ച് (lump sum) ആയി ലഭിക്കുമെങ്കിലും പണം എപ്പോള്‍ അക്കൗണ്ടിലെത്തുമെന്ന് പറയാനാകില്ല!

പദ്ധതിയിലെ മറ്റൊരു പ്രധാന കാര്യം ഇതാണ്. ദമ്പതികള്‍ രണ്ടുപേരും ആദ്യമായി വീടു വാങ്ങുന്നവരാകണം.ഒരാള്‍ മുമ്പ് വീട് വാങ്ങിയിട്ടുണ്ടെങ്കില്‍ പദ്ധതിയില്‍ അപേക്ഷിക്കാന്‍ ഇരുവര്‍ക്കുമുള്ള അര്‍ഹത നഷ്ടമാകും.

2016 ജൂലൈ 19ന് സൈന്‍ ചെയ്ത കോണ്‍ട്രാക്ടുള്ള എല്ലാ പുതിയ വീടുകളും പദ്ധതിയില്‍ ഉള്‍പ്പെടും.

റവന്യൂ കമ്മിഷണറുടെ വെബ്സൈറ്റായ http://revenue.ie യില്‍ ലഭിക്കുന്ന ഫോം മുഖേനയാണ് പദ്ധതിയില്‍ അപേക്ഷിക്കേണ്ടത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top