Sunday December 11, 2016
Latest Updates

ഓര്‍ക്കുട്ടിന്റെ ഹലോ.കോം ഇന്ത്യയിലേയ്ക്ക്

ഓര്‍ക്കുട്ടിന്റെ ഹലോ.കോം ഇന്ത്യയിലേയ്ക്ക്

സോഷ്യല്‍ മീഡിയ രംഗത്തേയ്ക്ക് അതിശക്തമായി തിരിച്ചുവരാനൊരുങ്ങുന്ന ഓര്‍ക്കുട്ടിന്റെ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ഹലോ.കോം ഓഗസ്റ്റില്‍ ഇന്ത്യയിലെത്തും. ‘ഹലോ നെറ്റ് വര്‍ക്ക്’ എന്നറിയപ്പെടുന്ന ഈ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റ് ലോകം മുഴുവനുമുള്ള ജനങ്ങളെ ‘പാഷന്‍’ അനുസരിച്ച് ഓണ്‍ലൈനില്‍ ഒത്തുകൂടാന്‍ സഹായിക്കുകയാണ് ചെയ്യുക. ഓര്‍ക്കുട്ട് ബയ്ക്കോട്ടന്‍ എന്ന മുന്‍ ഗൂഗിള്‍ ജീവനക്കാരനാണ് പുതിയ സൈറ്റിന്റെ പുറകില്‍.

കോയിന്‍സ്, റിവാര്‍ഡ്സ്, പോയിന്റ്സ് തുടങ്ങിയ ഫങ്ഷനുകള്‍ ഹലോ നെറ്റ് വര്‍ക്കിനെ മറ്റ് സോഷ്യല്‍ മീഡിയകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങളുള്ള ആളുകളെ കണ്ടെത്താനും അവരുമായി സൗഹൃദം സ്ഥാപിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹലോ നെറ്റ് വര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.

യുഎസ്, ഫ്രാന്‍സ്, ഓസ്ട്രേലിയ, യുകെ, കാനഡ, ന്യൂസിലാന്റ്, ബ്രസീല്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ ഹലോ.കോം പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്പ് ലഭ്യമാണ്. നിലവില്‍ ഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമാകുക.

Scroll To Top