Friday December 02, 2016
Latest Updates

കടക്കെണിയില്‍ മുങ്ങിയ ‘വിജയ് മല്യ’യെ ഹെനിക്കിന്‍ വിലക്കെടുക്കും!,ഇന്ത്യന്‍ വിപണിയില്‍ ബിയര്‍ ഒഴുക്കാന്‍ പദ്ധതിയായി 

കടക്കെണിയില്‍ മുങ്ങിയ ‘വിജയ് മല്യ’യെ ഹെനിക്കിന്‍ വിലക്കെടുക്കും!,ഇന്ത്യന്‍ വിപണിയില്‍ ബിയര്‍ ഒഴുക്കാന്‍ പദ്ധതിയായി 

ഡബ്ലിന്‍;യൂറോപ്പിലെ പ്രശസ്തമായ ഹെനിക്കിന്‍ ബിയര്‍ കമ്പനി ഇന്ത്യന്‍ വിപണിയെയും കീഴടക്കാന്‍ ഒരുങ്ങുന്നു.ഇന്ത്യയിലെ വമ്പന്‍ മദ്യവ്യാപാര കമ്പനിയായ യുനൈറ്റഡ് ബ്രീവെറീസിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള കരാറുകള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഇന്ത്യന്‍ വിപണിയില്‍ ഹെനിക്കിന്‍ വ്യാപകമാക്കാനാണ് ഈ ഡച്ച് കമ്പനിയുടെ പദ്ധതി.

കിംഗ് ഫിഷര്‍ അടക്കമുള്ള ബ്രാണ്ടുകളുടെ ഉത്പാദകരായ യുനൈറ്റഡ് ബ്രീവെറീസിന്റെ 42 ശതമാനം ഓഹരികള്‍ ഇപ്പോള്‍ തന്നെ ഹെനിക്കിന്‍ വാങ്ങി കഴിഞ്ഞു.കടക്കെണിയിലായ വിജയ മല്ല്യ കൈവശം വെച്ചിരിക്കുന്ന ഓഹരി ഭാഗം കൂടി വാങ്ങി 50 ശതമാനം കടക്കുന്നതോടെ കമ്പനിയുടെ നിയന്ത്രണം ഹെനിക്കിന് ലഭിക്കും.ഇത് സംബന്ധിച്ച കരാറുകള്‍ ഉടനെയുണ്ടാവും.

വിജയ് മല്ല്യ സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായെന്ന് മാധ്യമങ്ങള്‍ ആരോപിക്കുമ്പോഴും യുനൈറ്റഡ് ബ്രീവെറീസിന്റെ 32 ശതമാനം ഓഹരികളും ഈ ‘പാവപ്പെട്ട കോടീശ്വരന്റെ’ ഉടമസ്ഥതയില്‍ തന്നെയാണ്.ഇതാണ് ഇപ്പോള്‍ ഹെനിക്കിന്‍ വാങ്ങാനൊരുങ്ങുന്നത്. 

ഇന്ത്യയിലെ പ്രതിശീര്‍ഷ വാര്‍ഷിക ബിയര്‍ ഉപയോഗം വെറും രണ്ടു ലിറ്ററാണ്.ഏഷ്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോള്‍ ഇത് 17 ലിറ്റര്‍ വരും.യൂറോപ്പിലെ ഒരാളുടെ ബിയര്‍ ഉപഭോഗമാവട്ടെ 57 ലിറ്ററാണ്,

ഇന്ത്യന്‍ ബിയര്‍ വിപണിയില്‍ വര്‍ഷം തോറും ബിയര്‍ വില്‍പ്പന കൂടി വരുന്നുണ്ട്.ലഭ്യതയില്ലായ്മയും,വിലക്കൂടുതലും ഒഴിവാക്കി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഹെനിക്കിന്‍ ഒരുങ്ങുന്നത്.ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ ഇത് വരെ മദ്യം രുചിച്ചു പോലും നോക്കാത്ത മൂന്നിലൊന്നു പേര്‍ക്കും മദ്യം സമീപസ്ഥമാക്കാനുള്ള ഉദ്ദേശം തന്നെയാണ് യൂറോപ്യന്‍ കമ്പനിയ്ക്കുള്ളത്.

Scroll To Top