Wednesday February 21, 2018
Latest Updates

അയര്‍ലണ്ടില്‍ പരക്കെ കനത്ത മഴ,മഞ്ഞു വീഴ്ചയുണ്ടായേക്കും,യെല്ലോ അലേര്‍ട്ട് 

അയര്‍ലണ്ടില്‍ പരക്കെ കനത്ത മഴ,മഞ്ഞു വീഴ്ചയുണ്ടായേക്കും,യെല്ലോ അലേര്‍ട്ട് 

ഡബ്ലിന്‍:അയര്‍ലണ്ടിലെമ്പാടും കഴിഞ്ഞ രാത്രി പെയ്ത് കനത്ത മഴ ഇന്ന് മുഴുവന്‍ തുടരുമെന്ന് മെറ്റ് ഏറാന്‍.30 മുതല്‍ 40 മില്ലി മീറ്റര്‍ മഴവരെ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇന്നലെ പാതിരാത്രി മുതല്‍ മണ്‍സ്റ്ററിലും,ലിന്‍സ്റ്ററിലും പെയ്യുന്ന മഴ ചില കേന്ദ്രങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്.കമ്മ്യൂട്ടറുകള്‍ വൈകിയാണ് ഓടി കൊണ്ടിരിക്കുന്നത്.

മണ്‍സ്റ്ററിലും,ലിന്‍സ്റ്ററിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്ക് പുറമെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്‌നോ ഫാളും ഉണ്ടായേക്കുമെന്നു മെറ്റ് ഏറാന്‍ അറിയിപ്പില്‍ പറയുന്നു.പകല്‍ താപനില 9 മുതല്‍ പന്ത്രണ്ട് ഡിഗ്രി സെല്‍ഷ്യസും,രാത്രി താപനില 0 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസും വരെയായിരിക്കും

Scroll To Top