Monday June 26, 2017
Latest Updates

അയര്‍ലണ്ടിലേയ്ക്കും സ്നോ വരുന്നു …അതി ശക്തമായി,ഇന്ന് വൈകിട്ട് മുതല്‍ യെല്ലോ വാണിംഗ്

അയര്‍ലണ്ടിലേയ്ക്കും സ്നോ വരുന്നു …അതി ശക്തമായി,ഇന്ന് വൈകിട്ട് മുതല്‍ യെല്ലോ വാണിംഗ്

ഡബ്ലിന്‍:യൂറോപ്പില്‍ മഞ്ഞുകാലം അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. താപനില മൈനസ് 30 ഡിഗ്രിയോളം താഴ്ന്നതിനെത്തുടര്‍ന്ന് 30 പേര്‍ക്കാണ് പോളണ്ട് അടക്കമുള്ള യൂറോപ്പില്‍ ഇതിനകം ജീവഹാനി സംഭവിച്ചിട്ടുള്ളത്. ശൈത്യം ഇനിയും ഏറുമെന്നാണ് വിദഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അയര്‍ലണ്ടില്‍ മൈനസ് 1 ഡിഗ്രി വരെ താപനില കുറഞ്ഞിട്ടുണ്ട്. ഡോണഗല്‍, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കിയിരിക്കുകയാണ്. ഇവിടങ്ങളില്‍ 110 കിമീ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ 10 മണിവരെ വാണിങ് ഉണ്ട്.

ബുധനാഴ്ച രാത്രി മുതല്‍ കനത്ത ശൈത്യം അനുഭവപ്പെടുമെന്ന പ്രവചനത്തെത്തുടര്‍ന്ന് രാജ്യമൊട്ടാകെ സെക്കന്‍ഡ് യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്.

പലയിടങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. മഴയും ചാറിയേക്കാം.ലോങ്ഫോര്‍ഡ്,മീത്ത് ,ലൗത്,മേയോ,സ്ലൈഗോ,റോസ് കോമണ്‍,ഗോള്‍വേ,ക്ലെയര്‍,കോര്‍ക്ക്,ലീമെറിക്ക്,ടിപ്പററി എന്നിവിടങ്ങളിലാകും മഞ്ഞുവീഴ്ച കാര്യമായി ഉണ്ടാകുക. ശനിയാഴ്ച ഉച്ചവരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന സൂചനകള്‍.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top