Saturday December 03, 2016
Latest Updates

ലെറ്റര്‍കെന്നിയില്‍ കനത്ത മഞ്ഞുവീഴ്ച്ച തുടരുന്നു 

ലെറ്റര്‍കെന്നിയില്‍ കനത്ത മഞ്ഞുവീഴ്ച്ച തുടരുന്നു 

ലെറ്റര്‍കെന്നി:ഡോണഗലില്‍ കനത്ത മഞ്ഞു വീഴ്ച്ച.ഇന്നലെ രാത്രി ആരംഭിച്ച മഞ്ഞുവീഴ്ച്ച ഇന്ന് രാവിലെയും തുടരുകയാണ്.രാവിലെ അല്‍പ്പനേരത്തെ ഇടവേളയ്ക്ക് ശേഷം പത്തു മണിയോടെ വീണ്ടും സ്‌നോ ശക്തമായി.അടുത്ത 24 മണിക്കൂര്‍ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് എറാന്‍.യെല്ലോ വാണിംഗ് ആണ് കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിരിക്കുന്നത്. 8 സെന്റി മീറ്റര്‍ വരെ മഞ്ഞു വീഴ്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥകേന്ദ്രം അറിയിച്ചു. നാളെ രാവിലെ വരെയാണ് ഈ മുന്നറിയിപ്പ് നിലവിലുള്ളത്. കൊണാക്റ്റ്, വെസ്റ്റ് അല്‍സ്റ്റര്‍ എന്നിവടങ്ങളിലാണ് 8 സെന്റി മീറ്റര്‍ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ലെറ്റര്‍കെന്നിയില്‍ അഞ്ചു സെന്റീമീറ്റര്‍ വരെ ഐസ് വീണുകഴിഞ്ഞു.സ്‌കൂള്‍ വാഹനങ്ങള്‍ ഓടുന്നില്ല ലെറ്റര്‍കെന്നിയില്‍ നിന്നും ഇന്ന് രാവിലെ ആസ്‌ട്രേലിയയിലേയ്ക്ക് പോകാനിരുന്ന മലയാളി കുടുംബം താമസിച്ചിരുന്ന വീടിനടുത്ത് സ്‌നോ വീണു വഴി തടസപ്പെട്ടതിനാല്‍ ഏറെ ദൂരം സാധനങ്ങള്‍ ചുവന്നാണ് വാഹനത്തില്‍ എത്തിച്ചത്.LK S3

കൗണ്ടി സ്ലൈഗോയിലും ഇന്ന് പുലര്‍ച്ചെ മുതല്‍ വ്യാപകമായ മഞ്ഞു വീഴ്ച്ചയുണ്ടായി.

ലെനിസ്റ്റര്‍, കോര്‍ക്ക്, ടിപ്പെററി, വാട്ടര്‍ഫോര്‍ഡ് എന്നിവടങ്ങളില്‍ യെല്ലോകാറ്റഗറി വാണിംഗ് നിലവിലുണ്ട്. മഞ്ഞ് വീഴ്ച ശക്തമാകുന്നതോടെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശംനല്‍കി. ബുധനാഴ്ചയും വ്യാഴാഴ്ചയും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയാഴ്ചയോടെ ഭേദപ്പെട്ട കാലാവസ്ഥയിലേക്ക് രാജ്യം മടങ്ങും.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിങ്കളാഴ്ച 2,150 ഓളം വീടുകളില്‍ വൈദ്യുതിമുടങ്ങി. കോര്‍ക്ക്, ലിമെറിക്ക്, ഗാല്‍വെ എന്നിവടങ്ങളിലെ ഇ.എസ്.ബി നെറ്റ്‌വര്‍ക്കിന്റെ ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. ഇന്നലെ രാവിലെ തടസപ്പെട്ട വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിന് ഇ.എസ്.ബി പ്രവര്‍ത്തനം ആരംഭിച്ചു.ശക്തമായ കാറ്റിനെ തുടര്‍ന്ന് സൌത്ത് തീരത്തും വലെന്റിനയിലും റെസ്‌ക്യൂ ടീമിന്റെ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ല.

ഫോട്ടോ:ജിജോ അബ്രാഹം

സ്ലൈഗോയില്‍ നിന്നും: ഇന്ന് രാവിലത്തെ കാഴ്ച്ച

സ്ലൈഗോയില്‍ നിന്നും: ഇന്ന് രാവിലത്തെ കാഴ്ച്ച

LK SN

വീഡിയോ കാണാം….

 

Scroll To Top