Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ കനത്ത മഴ തുടരുന്നു 

അയര്‍ലണ്ടില്‍ കനത്ത മഴ തുടരുന്നു 

ബല്ലീന:അയര്‍ലണ്ടില്‍ കനത്ത മഴക്ക് സാധ്യതയെന്ന് മെറ്റ് എറീന്‍ മുന്നറിയിപ്പ് നല്‍കി.വെള്ളിയാഴ്ച്ച രാത്രി തുടങ്ങിയ മഴ ശനിയാഴ്ച വൈകീട്ട് വരെ മഴ 20മില്ലിമീറ്റര്‍ മുതല്‍ 30 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയേക്കാം.അടുത്തയിട പെയ്തതില്‍ ഏറ്റവും ശക്തമായ് മഴയാണ് ഇന്ന് ഉണ്ടാവാന്‍ ഇടയുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചില ഭാഗങ്ങളില്‍ മഴയുടെ ശക്തി കുറയും 
മെയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് അവധി ദിനങ്ങള്‍ കാറ്റും, മഴയും മൂലം തണുത്തുറയുമെന്നുറപ്പായി. രാജ്യത്തിന്റെ ദക്ഷിണഭാഗങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.എട്ടു മുതല്‍ 11 ഡിഗ്രീ സെല്‍ഷ്യസ് വരെയായിരിക്കും പരമാവധി താപനില.
കാലാവസ്ഥ വരുന്ന ആഴ്ചകളിലും അനിശ്ചിതമായി തുടരുമെന്ന് മെറ്റ് എറീന്‍ പറഞ്ഞു. വടക്കു ഭാഗങ്ങളില്‍ വരും ആഴ്ചകളിലും കനത്ത മഴ ലഭിച്ചേക്കാം. മറ്റു ഭാഗങ്ങളില്‍ കുറഞ്ഞ താപനില 5 മുതല്‍ 8 ഡിഗ്രീ സെല്‍ഷ്യസ് വരെയായിരിക്കും.

Scroll To Top