Friday December 09, 2016
Latest Updates

കനത്ത മഴ തുടരുന്നു; പലയിടത്തും ഗതാഗതം തടസപ്പെട്ടു,എന്നിസ്‌കോര്‍ത്തിയില്‍ വെള്ളപ്പൊക്കം

കനത്ത മഴ തുടരുന്നു; പലയിടത്തും ഗതാഗതം തടസപ്പെട്ടു,എന്നിസ്‌കോര്‍ത്തിയില്‍ വെള്ളപ്പൊക്കം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഴ തുടരുന്നു. മെറ്റ് എറാന്‍ ഇന്നലെ രാത്രിയും യെല്ലോ കാറ്റഗറി മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന മണിക്കൂറുകളില്‍ ഡബ്ലിന്‍, വിക്ലോ, വെക്‌സ്‌ഫോര്‍ഡ് തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴയാണ്പ്രതീക്ഷിക്കുന്നത്. ഈ മേഖലകളിലെല്ലാം 20 മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെക്‌സ്‌ഫോര്‍ഡിലെ ക്ലെറിസ്ടൗണ്‍, റോസ്‌ലെയര്‍ എന്നിവടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ഫയര്‍ ബ്രിഗേഡിന്റെ സഹായം തേടിയതായി ഫയര്‍ ബ്രിഗേഡ് അറിയിച്ചു.

മീത്തിലും കില്‍ഡെയറിലും കാവനിലും ലാവോസിലും ലോത്തിലും ജലനിരപ്പ് ഉയര്‍ന്നു. ഡബ്ലിനിലെ സാന്‍ഡിഫോര്‍ഡില്‍ ഹില്‍ ക്രെസ്റ്റ് റോഡിനും ഐക്കനുമിഡയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. ജലനിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.ലാവോസിലെ മില്‍ടൌണിലും ഡബ്ലിനിലെ മാലാഹൈഡിലും വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.പോര്‍ട്ട്മാര്‍നോക്കിലെ ഡ്രംനിഗ് റോഡും ചാപ്പല്‍ റോഡും വെള്ളപ്പൊക്കത്തെതുടര്‍ന്ന് അടച്ചു. സ്വോര്‍ഡ്‌സിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. ടിപ്പെററിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഗ്രേസ്റ്റോണ്‍സ് ഡാര്‍ട്ട് ലൈനില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

വെക്‌സ് ഫോര്‍ഡില്‍ കനത്ത മഴയെ തുടര്‍ന്ന് എന്നിസ്‌കോര്‍ത്തിയില്‍ വെള്ളപ്പൊക്കം ജനജീവിതത്തെ സാരമായി ബാധിച്ചു . ഈ മേഖലയിലെ നൂറിലധികം വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. എന്നിസ്‌കോര്‍ത്തി ഉള്‍പ്പെടെ പല മേഖലകളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ennis fl

എന്നിസ്‌കോര്‍ത്തിയില്‍ സ്ലേനി നദി കരകവിഞ്ഞ് ഒഴുകിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചു. നിരവധി സ്ഥാപനങ്ങളിലും വെള്ളം കയറി. എന്നിസ്‌കോര്‍ത്തിയില്‍ 50 മുതല്‍ 100 വരെ വീടുകളില്‍ വെള്ളം കയറിയതായാണ്‌റിപ്പോര്‍ട്ട്. എന്നിസ്‌കോര്‍ത്തിയില്‍ വെള്ളപ്പൊക്കം നേരിടാന്‍ കൃത്യമായ മുന്നൊരുക്കം നടത്തിയില്ലെന്ന് മുന്നൊരുക്കം നടത്തിയില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. വെള്ളപ്പൊക്കം നേരിടാന്‍ മണല്‍ച്ചാക്കുകള്‍ ഇന്നലെ മാത്രമാണ് എത്തിച്ചതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് കൌണ്‍സിലര്‍ ജോണ്‍ ഒ റൂര്‍ക്കി കുറ്റപ്പെടുത്തി.

സ്ലൈഗോ, മേയ്‌നൂത്ത് എന്നിവടങ്ങളില്‍ നിന്ന് ഡബ്ലിനിലേക്കുള്ള ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടാകില്ലെന്ന് അധികൃതര്‍അറിയിച്ചു.ഡബ്ലിന്‍, ബെല്‍ഫാസ്റ്റ് റൂട്ടില്‍ സിഗ്‌നല്‍ തകരാറ് മൂലം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഈ മേഖലയില്‍ 40 മിനിറ്റ് വരെ ഗതാഹതം വൈകുമെന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡയുമാണ്വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വഴിയില്‍ വെള്ളം കയറിക്കിടക്കുന്ന സാഹചര്യത്തില്‍ വാഹങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ആവശ്യപ്പെട്ടു.

ട്രക്ക് പോലെയുള്ള വലിയ വാഹനങ്ങള്‍ക്ക് പിന്നില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കുക. സൈക്കിള്‍ യാത്രക്കാരില്‍ നിന്നും ബൈക്ക് യാത്രക്കാരില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഹെഡ്‌ലൈറ്റ് ഡിം ചെയ്തു ഓടിക്കുക തുടങ്ങിയവയാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം.

Scroll To Top