Saturday December 03, 2016
Latest Updates

ഹീത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും ആഗസ്റ്റ് 1,ശനിയാഴ്ച്ച 

ഹീത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും ആഗസ്റ്റ് 1,ശനിയാഴ്ച്ച 

പോര്‍ട്ട്‌ലീഷ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നാളെ (ശനിയാഴ്ച ,ആഗസ്റ്റ് 1 ) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. 

ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ്ജ് ഒഎസ്ബി, ഫാ. ഡോമിനിക് സാവിയോ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.
ഇതേ ദിവസം ഉപവാസ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന എല്ലാ കുട്ടികള്‍ക്കും പ്രത്യേക ധ്യാനവും, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്ത :ജോമോന്‍ ജോസഫ് 

Scroll To Top