Wednesday December 07, 2016
Latest Updates

യൂറോപ്പ് ഓര്‍ക്കുക….നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്… ഇ യൂ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ടിന്റെ ഓര്‍മ്മപ്പെടുത്തല്‍ !

യൂറോപ്പ് ഓര്‍ക്കുക….നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്… ഇ യൂ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ടിന്റെ ഓര്‍മ്മപ്പെടുത്തല്‍ !

ഡബ്ലിന്‍ :’നമുക്ക് അതിര്‍ത്തികളില്‍ മതിലുകള്‍ പണിയാം, വേലിക്കെട്ടുകള്‍ നിര്‍മ്മിക്കാം പക്ഷേ ഒരു നിമിഷം ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ, മതിലിനപ്പുറം നില്‍ക്കുന്നത് നിങ്ങളാണെങ്കിലോ, കയ്യില്‍ ഉള്ളത് നിങ്ങളുടെ കൈക്കുഞ്ഞ് ആണെങ്കിലോ, അപ്പോള്‍ നിങ്ങള്‍ എന്ത് വിലയും നല്‍കും, നിങ്ങള്‍ മറികടക്കാത്ത ഒരു മതിലും ഉണ്ടാവില്ല, നിങ്ങള്‍ കുറുകെ സഞ്ചരിക്കാത്ത സമുദ്രങ്ങള്‍ ഉണ്ടാവില്ല. ഒരിക്കലും ഓരോരുത്തരും അഭയാര്‍ത്ഥികളായിരുന്ന ഒരു ദ്വീപായിരുന്നു യൂറോപ്പ് എന്ന ചരിത്രം ആരും മറക്കരുത്… ഹൃദയങ്ങള്‍ ഭേദിച്ച് മനുഷ്യത്വത്തിന്റെ നെറുകയിലേക്കുയരേണ്ട ഈ വാക്കുകള്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റന്റേതാണ്. 

അടിച്ചമര്‍ത്തലുകളും അക്രമങ്ങളും നേരിടാനാവാതെ പാലായാനം ചെയ്യേണ്ടി വന്നിട്ടുള്ള സ്വന്തം ചരിത്രം യൂറോപ്പുകാര്‍, നിലവിലെ അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ മറന്ന് കൂടാ എന്ന് ജീന്‍ ക്ലൌജ് ജാങ്കര്‍ യൂറോപ്പിന്റെ മനസ്സാക്ഷിയെ ഓര്‍മ്മപ്പെടുത്തുന്നു. 

ഇറ്റലി , ഗ്രീസ്, ഹംഗറി എന്നിവടങ്ങളില്‍ നിന്നുള്ള 120, 000 അഭയാര്‍ഥികളെ പുനര്‍വിന്യസിക്കുന്നതിനായി ഒരു രണ്ടാം എമര്‍ജന്‍സി മെക്കാനിസത്തിനുള്ള രൂപരേഖ ഉണ്ടാവണമെന്നാണ് തന്റെ സ്റ്റേറ്റ് യൂണിയന്‍ പ്രസംഗത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ക്ലൗജ് ജങ്കെര്‍ ആഹ്വാനം ചെയ്തത്. മെയ് മുതല്‍ 40,000 ജനങ്ങളെ പുനര്‍വിന്യസിക്കാനുള്ള ശ്രമത്തിന് ദേശീയ നേതാക്കാളുടെ പിന്തുണ ലഭിച്ചിരുന്നില്ല. രാജ്യങ്ങള്‍ പരസ്പരം പഴി ചാരാതെ ഒരു പൊതു അഭയ നയത്തിലേക്ക് അതിവേഗം നീങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 


Scroll To Top