Thursday December 08, 2016
Latest Updates

ദയവായി എന്റെ മകളെ മരിയ്ക്കാന്‍ വിടുക…! മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണിയുടെ പിതാവിന്റെ അഭ്യര്‍ത്ഥന!

ദയവായി എന്റെ മകളെ മരിയ്ക്കാന്‍ വിടുക…! മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണിയുടെ പിതാവിന്റെ അഭ്യര്‍ത്ഥന!

ഡബ്ലിന്‍:ഇത്തവണത്തെ ക്രിസ്തുമസ് അയര്‍ലണ്ടിലെ ജനങ്ങള്‍ വേദനയോടെ ഓര്‍ക്കുമെന്ന് ഉറപ്പാണ്.നിസഹായാവസ്ഥയിലുള്ള ഒരു അമ്മയെ മരിക്കാന്‍ അനുവദിക്കാതെ കുഞ്ഞു പൈതലിനെ രക്ഷിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഡോക്റ്റര്‍മാര്‍.

അയര്‍ലണ്ടിലെ നിയമം അതാണ് ആവശ്യപ്പെടുന്നത്.അതുകൊണ്ട് തന്നെ  മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണിയായ യുവതിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ് .

അധികൃതര്‍ തീരുമാനമെടുക്കാനാകാതെ കുഴയുമ്പോള്‍ ‘ദയവായി തങ്ങളുടെ മകളെ മരിക്കാന്‍ അനുവദിക്കണമെന്ന്’ ആവശ്യപ്പെട്ടു കുടുംബം രംഗത്ത് വന്നു. തങ്ങള്‍ കടന്നു പോകുന്ന വേദന വിവരിക്കാനാകാത്തതാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഈ ദുരിതം എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും മരണാസന്നയായി കിടക്കുന്ന യുവതിയുടെ പിതാവ് പറഞ്ഞു.

അടുത്ത ആഴ്ച കേസില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍.നാലര മാസം ഗര്‍ഭിണിയായ യുവതിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം കോടതി അംഗീകരിക്കുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. യുവതിയെ മരണത്തിന് വിട്ടുകൊടുക്കണമെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഏകാഭിപ്രായമാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അതെ സമയം കാനഡയില്‍ ജിവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഒരു യുവതി ഗര്‍ഭകാലം മുഴുവന്‍ ജീവന്‍ നിര്‍ത്തി കഴിഞ്ഞ ദിവസം കുഞ്ഞിനെ പ്രസവിച്ച വിവരം പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ എടുത്തുകാട്ടുന്നു.

സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നത്തില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് നിക്കോളാസ് കെറന്‍സ് തന്നെയാണ് കേസ് പരിഗണിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ ജോണ്‍ റോജെഴ്‌സാണ് യുവതിയുടെകുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരാകുന്നത്. ഗുരുതരാവസ്ഥയില്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ഇപ്പോള്‍ മുള്ളിംഗര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Scroll To Top