Thursday July 27, 2017
Latest Updates

ഹൃദ്രോഗികള്‍ക്കൊരു സന്തോഷ വാര്‍ത്ത: ഒരൊറ്റ ഇന്‍ജക്ഷനിലൂടെ ഹൃദയം സുരക്ഷിതമാക്കാം

ഹൃദ്രോഗികള്‍ക്കൊരു സന്തോഷ വാര്‍ത്ത:  ഒരൊറ്റ ഇന്‍ജക്ഷനിലൂടെ ഹൃദയം സുരക്ഷിതമാക്കാം

കോര്‍ക്ക് :ഒരൊറ്റ ഇന്‍ജക്ഷന്‍ കൊണ്ട് രോഗബാധിതമായ ഹൃദയത്തെ രക്ഷിച്ചെടുക്കാമെന്ന് തെളിയിച്ച് ചരിത്രം കുറിച്ചിരിക്കുയാണ് യു.സി.സി (യൂണിവേഴ്സിറ്റി കോളജ് കോര്‍ക്ക് ) പ്രഫസര്‍ നോയല്‍ കാപ്ലീസ്.

ചെറിയ തോതിലുള്ള ഇന്‍സുലിന്‍ പ്രയോഗം തകരാറിലായ ഹൃദയാരോഗ്യം തിരികെത്തരുമെന്നാണ് യൂണിവേഴ്സിറ്റിയുടെ കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സിലെ പ്രൊഫസറും സഹപ്രവര്‍ത്തകരും തെളിയിച്ചിരിക്കുന്നത്.അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയവരായ കഠിന ഹൃദ്രോഗികളായ 47 പേരിലാണ് ഈ പരീക്ഷണം വിജയകരമെന്നു കണ്ടത്.

ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണ വിജയമാണ് ഇത്.ഹൃദ്രോഗ ബാധിതരില്‍ 20 ശതമാനവും ചികില്‍സയ്ക്കു ശേഷവും അവരുടെ ഹൃദയ മസിലുകളുടെയും പേശികളുടെയും അപകടം തരണം ചെയ്തതായി കാണുന്നില്ല.ആധുനിക ചികില്‍സകള്‍ക്കു ശേഷവും ഇവര്‍ക്ക് വിവിധ കാരണങ്ങളാല്‍ ഹൃദയാരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിയുന്നില്ല.ഈ പശ്ചാത്തലത്തിലാണ് പുതിയ മരുന്ന് പ്രസക്തമാകുന്നത്.

രണ്ടു തരത്തിലുള്ള ഇന്‍ജക്ഷനുകളാണ് രോഗികളില്‍ പരീക്ഷിച്ചത്.ഉയര്‍ന്ന തോതില്‍ മരുന്ന് സ്വീകരിച്ചവര്‍ പോലും രണ്ട് മാസത്തെ തുടര്‍ചികില്‍സകള്‍ക്ക് ശേഷം അവരുടെ ഹൃദയത്തെ പൂര്‍ണ ആരോഗ്യത്തോടെ വീണ്ടെടുത്തതായി കണ്ടെത്തി.

സിംഗിള്‍ ഡോസ് ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ (ഐ.ജി.എഫ്.1)വളരെ സുരക്ഷിതവും ഹൃദയാരോഗ്യം ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതുമാണ് എന്നതാണ് ഏറ്റവും പ്രധാനം.ചെലവും കുറവാണ്.- പ്രൊഫസര്‍ പറഞ്ഞു.

അയര്‍ലണ്ടിലെ ഹെല്‍ത്ത് റിസേര്‍ച്ച് ബോര്‍ഡും സയന്‍സ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്ടും ചേര്‍ന്ന് നല്‍കിയ നേതൃത്വത്തില്‍ ഒരു മില്യനോളം യൂറോയാണ് റിസേര്‍ച്ചിന് വേണ്ടി ചെലവിട്ടത്.അയര്‍ലണ്ടില്‍ നിന്നും ലോകത്തിന് ആഹ്‌ളാദം നല്‍കുന്ന ഇത്തരമൊരു കണ്ടെത്തല്‍ നടത്താനായത് എന്നതില്‍ തികച്ചും സന്തോഷവാന്മാരാണെന്ന് പ്രഫസര്‍ കാപ്ലീസും സംഘവും വെളിപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top