Monday December 11, 2017
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ഭക്ഷണ ക്രമം കൂടുതല്‍ ആരോഗ്യപ്രദമാക്കി സര്‍ക്കാര്‍, അധിക മധുരവും,കൂടുതല്‍ ഉപ്പും ചേര്‍ത്ത വിഭവങ്ങള്‍ നിരോധിക്കും 

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ഭക്ഷണ ക്രമം  കൂടുതല്‍ ആരോഗ്യപ്രദമാക്കി സര്‍ക്കാര്‍, അധിക മധുരവും,കൂടുതല്‍ ഉപ്പും ചേര്‍ത്ത വിഭവങ്ങള്‍ നിരോധിക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌ക്കൂളില്‍ അധിക മധുരവും,ഉപ്പും ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപനം.

അനാരോഗ്യകരമായ സ്‌കൂള്‍ വിഭവങ്ങള്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുകയില്ലെന്ന് രാജ്യത്ത് ന്യൂ ന്യുട്രീഷ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഏര്‍പ്പെടുത്തുന്ന പദ്ധതി ആരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ചടങ്ങില്‍ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി.
.
കുട്ടികളെ കൂടുതല്‍ ആരോഗ്യവാന്‍മാരാക്കാനുള്ള ഈ പദ്ധതിയില്‍ കൃത്യമായ ഭക്ഷണ ക്രമീകരണ രീതി രേഖപെടുത്തിയിട്ടുണ്ട്. നല്ല പോഷാകാഹാരമാണ് കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടതെന്ന് ഭക്ഷ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.കുട്ടികള്‍ വീടുകളില്‍ നിന്നും കൊണ്ടുവരുന്ന സ്‌നാക്‌സുകളിളും പഴവും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുകയും റെഡിമേഡ്-ജങ്ക് ഫുഡുകള്‍ കുറയ്ക്കുകയും ചെയ്യണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ഗുണനിലവാരമുള്ള ആഹാരത്തില്‍ സലാഡുകള്‍, പഴം, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോടൊപ്പം പാലും, വെള്ളവും നല്‍കുന്നതായിരിക്കും ഉത്തമമെന്ന് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

50 ദശലക്ഷം യൂറോയാണ് സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ന്യൂ ന്യുട്രീഷ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഏര്‍പ്പെടുത്തുന്ന പദ്ധതിയില്‍ ധനസഹായമായി നല്‍കുന്നത്. ഏതാണ്ട് 2,50,000 കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു

Scroll To Top