Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ കാന്‍സറും,ഹൃദയാഘാതവും മൂലം മരിക്കുന്നവരുടെ എണ്ണം ഇയു ശരാശരിയിലും കൂടുതല്‍

അയര്‍ലണ്ടില്‍ കാന്‍സറും,ഹൃദയാഘാതവും മൂലം മരിക്കുന്നവരുടെ എണ്ണം ഇയു ശരാശരിയിലും കൂടുതല്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ കാന്‍സര്‍, ഹൃദയാഘാതം എന്നീ അസുഖങ്ങള്‍മൂലം മരിക്കുന്നവരുടെ എണ്ണം യൂറോപ്യന്‍ യൂണിയന്‍ ശരാശരിയിലും മുകളിലാണെന്ന് ഒഇസിഡി റിപ്പോര്‍ട്ട്. ന്യൂമോണിയ ബാധിച്ച് മരണം സംഭവിക്കുന്നവരുടെ എണ്ണവും ഇയു ശരാശരിക്ക് മുകളിലാണ് ഇവിടെ. എങ്കിലും സ്ട്രോക്ക് കൊണ്ടുണ്ടാകുന്ന മരണം ഇയു ശരാശരിയിലും കുറവാണ് അയര്‍ലണ്ടില്‍ എന്നും റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്പില്‍ പ്രോസ്റ്റേറ്റ് കാന്‍സറുണ്ടാകുന്ന കാര്യത്തില്‍ മൂന്നാം സ്ഥാനത്തും, ബ്രെസ്റ്റ് കാന്ഡസറിന്റെ കാര്യത്തില്‍ ആറാം സ്ഥാനത്തുമാണ് അയര്‍ലണ്ട്. മൊത്തം കാന്‍സറുകളുടെ കാര്യമെടുക്കുമ്പോള്‍ നാലാം സ്ഥാനത്താണ് രാജ്യം. ബ്രെസ്റ്റ് കാന്‍സര്‍ കാരണം മരണം സംഭവിക്കുന്നതില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്താണ് അയര്‍ലണ്ട്.

ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി) കാരണം മരണപ്പെടുന്നവരുടെ കാര്യത്തില്‍ അയര്‍ലണ്ട് മൂന്നാം സ്ഥാനത്താണ്. ശ്വാസകോശരോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തും.

ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തെ 80% പേരും ആരോഗ്യത്തോടെയിരിക്കുന്നവരാണ്. യൂറോപ്പില്‍ ഒന്നാം സ്ഥാനമാണ് ഇത്. വൈകല്യങ്ങളുള്ളവരുടെ എണ്ണവും ഇവിടെ വളരെ കുറവാണ്.

Scroll To Top