Thursday May 24, 2018
Latest Updates

നഴ്‌സുമാര്‍ക്ക് ഗള്‍ഫിലും,യൂ കെ യിലും,സിംഗപ്പൂരിലും അവസരം,ഡബ്ലിനില്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 23 ന്

നഴ്‌സുമാര്‍ക്ക് ഗള്‍ഫിലും,യൂ കെ യിലും,സിംഗപ്പൂരിലും അവസരം,ഡബ്ലിനില്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 23 ന്

ഡബ്ലിന്‍:ഏപ്രില്‍ 23 ന് ഡബ്ലിന്‍ ആര്‍ ഡി എസ്സില്‍ നടക്കുന്ന ഹെല്‍ത്ത് സെക്റ്റര്‍ എക്‌പോയില്‍ പങ്കെടുത്ത് അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ വലവീശാനെത്തുന്നത് നൂറുകണക്കിന് ലോകോത്തര കമ്പനികള്‍.ആസ്‌ട്രേലിയ,യൂ കെ,ഗള്‍ഫ് രാജ്യങ്ങള്‍,സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഹോസ്പിറ്റലുകള്‍ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ അടുത്ത ശനിയാഴ്ച്ച ഡബ്ലിനിലെത്തും.

അയര്‍ലണ്ടിലെ മികവിന്റെ കരുത്തുള്ള നഴ്‌സുമാര്‍,ഡോക്റ്റര്‍മാര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍,സാങ്കേതിക വിദഗ്ദര്‍, തുടങ്ങിയവരെ തേടി ആയിരക്കണക്കിന് ഒഴിവുകളാണ് മേളയില്‍ കാത്തിരിക്കുന്നത്.

ശനിയാഴ്ച്ച 10 മണി മുതല്‍ 4 മണി വരെയാണ് എക്‌സ്‌പോ.പ്രവേശനം സൗജന്യമാണെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://www.healthsectorjobs.com/ എന്ന സൈറ്റില്‍ പോയി പേര് രജിസ്റ്റര്‍ ചെയ്യേണം.മറ്റു രാജ്യങ്ങളില്‍ ജോലിയ്ക്കുള്ള വിവിധ മേഖലകളിലേയ്ക്കുള്ള ഇന്റര്‍വ്യൂവും അന്നേ ദിവസം തന്നെ നടക്കുമെന്നതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ കൈവശം ഉണ്ടായിരിക്കുന്നത് അഭിലഷണീയമാണ്.

‘Interviews and job offers will be made on the day to suitably qualified and experienced candidates. In order to facilitate job offers being made at the exhibition our exhibitors have requested that all jobseekers bring a copy of their CV/Resume and copies of all relevant qualifications. Documentation relating to your immigration status, background or Police checks and English language testing (if applicable), should also be brought with you alongside a copy of your passport, birth certificate and marriage certificate (if applicable). Nurses and Midwives are requested to have their PIN available for employers’ എന്നാണ് ഇത് സംബന്ധിച്ച് ‘ഐറിഷ് മലയാളി’ കരിയര്‍ പേജിന് സംഘാടകര്‍ നല്കിയിരിക്കുന്ന പത്രക്കുറിപ്പില്‍ പറയുന്നത്.

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഐറിഷ് സര്‍ക്കാരിന്റെ മെല്ലപ്പോക്ക് തുടരുമ്പോഴും യു,കെയിലെ ആശുപത്രികള്‍ ഐറിഷ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ വന്‍ ഓഫറുമായി രംഗത്തെത്തുന്നത്.എച്ച്.എസ്.ഇ ബ്രിട്ടീഷ് നഴ്‌സുമാരെ അയര്‍ലണ്ടിലേയ്ക്ക് 1,500 യൂറോ ഇന്റന്‍സീവ് പാക്കേജ് വാഗ്ദാനം നല്കിയാണ് ക്ഷണിക്കുന്നതെങ്കില്‍ 10,000 യൂറോ വരെയുള്ള പാക്കേജാണ് യു.കെയിലെ പ്രൈവറ്റ് ആശുപത്രികള്‍ ഐറിഷ് നഴ്‌സുമാര്‍ക്കായി തിരിച്ചു വാഗ്ദാനം ചെയ്തിരിക്കുന്നത്.

അടുത്ത ശനിയാഴ്ച ഡബ്ലിന്‍ ആര്‍.ഡി.എസില്‍ നടക്കുന്ന ഹെല്‍ത്ത് സെക്ടര്‍ എക്‌സ്‌പോയിലാണ് 55 സ്ഥാപനങ്ങളിലേയ്ക്കായി 23,400 നഴ്‌സുമാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് നടത്തുക. അയര്‍ലണ്ടില്‍ നഴ്‌സുമാരുടെ കുറവ് അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഉള്ള നഴ്‌സുമാരെ ‘തട്ടിക്കൊണ്ട് പോകാനുള്ള’ ഈ പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്.

എച്ച്.എസ്.ഇയുടെ 1,500 യൂറോ പാക്കേജ് ഓഫര്‍ കഴിഞ്ഞ ജൂലൈയില്‍ യു.കെയില്‍ നിന്നും 500 നഴ്‌സുമാരെ അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ വെറും 83 പേര്‍ മാത്രമാണ് ഈ ഓഫര്‍ സ്വീകരിച്ചത്.നഴ്‌സുമാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനായി നല്ല ഓഫറുകള്‍ ഇല്ലാതെ ആരും അയര്‍ലണ്ടിലേയ്ക്ക് ജോലി ചെയ്യാന്‍ എത്തില്ലെന്ന് ടി ഡി മാര്‍ അടക്കമുള്ളവര്‍ പ്രതീകരിക്കുമ്പോഴും എച്ച് എസ് ഇ ക്ക് കുലുക്കമൊന്നുമില്ല.അതേ സമയം അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകളില്‍ അടക്കം നിരവധി ആശുപത്രികളില്‍ ഇന്ത്യയില്‍ നിന്നുള്ള പുതിയ നഴ്‌സുമാരെത്തി തുടങ്ങിയിട്ടുണ്ട്.ഡല്‍ഹി ,മുംബൈ,കോല്‍കൊത്ത നഗരങ്ങളിലായിയാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചത് എങ്കിലും പുതിയതായി എത്തിയ നഴ്‌സുമാരില്‍ 90% പേരും മലയാളികളാണ്.

യു.കെയിലേയ്ക്ക് ഐറിഷ് നഴ്‌സുമാരെ ആകര്‍ഷിക്കാനായുള്ള മറ്റ് ഓഫറുകള്‍ ഇവയാണ്:ആഴ്ച്ചയില്‍ 39 മണിക്കൂര്‍ സമയമാണ് ജോലി ചെയ്യേണ്ടത്.

ശമ്പളം: 27,483 യൂറോ മുതല്‍ 43,800 യൂറോ വരെ (എക്‌സ്പീരിയന്‍സ് അനുസരിച്ച്)
റീലൊക്കേഷന്‍ അലവന്‍സ്: 1,500 യൂറോ
നഴ്‌സിങ് രജിസ്‌ട്രേഷന്‍ ഫീ: 100 യൂറോ
പോസ്റ്റ് ഗ്രാജ്വേഷനുള്ള ഫണ്ട് നല്‍കുക തുടങ്ങിയവ.

അയര്‍ലണ്ടില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ഹെല്‍ത്ത് എക്‌സ്‌പോയാണ് ശനിയാഴ്ച്ച ആര്‍ ഡി എസ്സില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Scroll To Top