Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ആരോഗ്യമന്ത്രി പറയുന്നത് കേട്ട് ഞെട്ടരുത്…

അയര്‍ലണ്ടിലെ ആരോഗ്യമന്ത്രി പറയുന്നത് കേട്ട് ഞെട്ടരുത്…

ലോകത്ത് ഏറ്റവും പൊണ്ണത്തടിക്കാരുള്ള രാജ്യമായി അയര്‍ലണ്ട് മാറുമെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ്. ഇത് നിയന്ത്രിക്കാന്‍ കാര്യമായ ശ്രമം നടത്തിയില്ലെങ്കില്‍ രാജ്യം പൊണ്ണത്തടിക്കാരെക്കൊണ്ട് നിറയും. നിലവില്‍ അയര്‍ലണ്ടിലെ മുതിര്‍ന്നവരില്‍ 60%വും, കുട്ടികളില്‍ നാലില്‍ ഒന്ന് പേരും അമിതഭാരമുള്ളവരാണെന്നാണ് കണക്ക്. ഇത് കാരണം രാജ്യത്തിന് ഓരോ വര്‍ഷവും 1 ബില്ല്യണ്‍ യൂറോ അധികച്ചെലവ് വരുന്നു.

യൂറോപ്പിലെ കണക്കനുസരിച്ച് 50% ജനങ്ങളും അമിത ഭാരമുള്ളവരാണ്. യുഎസില്‍ പ്രായപൂര്‍ത്തിയായവരില്‍ 35.7% പേര്‍ക്ക് അമിതഭാരമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ത്തന്നെ 20ല്‍ ഒരാള്‍ വീതം അമിതമായ പൊണ്ണത്തടിക്കാരാണ്. ഈ പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പുതിയ പദ്ധതിഅനാച്ഛാദനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സര്‍ക്കാരിന്റെ പുതിയ പദ്ധതി അടുത്ത 10 വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഭക്ഷണത്തിലെ കലോറിയുടെ അളവില്‍ നിയമപരമായ നിയന്ത്രണം കൊണ്ടുവരും. ഇതോടെ അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ റസ്റ്ററന്റുകളും തങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവ് പ്രദര്‍ശിപ്പിക്കേണ്ടിവരും.ഇന്ത്യന്‍ ഫുഡിന് കലോറി കൂടുതലാണെന്ന് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഫുഡിനെതിരെ വ്യാപകമായ പ്രചാരണവും നടത്തിയിരുന്നു.

രാജ്യ വ്യാപകമായി ആരോഗ്യകരമായ ഭക്ഷണത്തെപ്പറ്റി അവബോധമുണ്ടാക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. പൊണ്ണത്തടി ചികിത്സിക്കുന്നതിന് മുന്‍ഗണന നല്‍കും. സ്‌കൂളുകളില്‍ നല്ല ഭക്ഷണ ശീലത്തെപ്പറ്റി ക്ലാസുകള്‍ നല്‍കും. ഷുഗര്‍ ടാക്സിനെയും ഈ പദ്ധതി പിന്തുണയ്ക്കുന്നുണ്ട്. ഈ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെങ്കിലും 2018ഓടെയേ ഷുഗര്‍ ടാക്സ് നിലവില്‍ വരൂ.

Scroll To Top