Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ പബ്ലിക് ഹോസ്പിറ്റലുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ രോഗികളെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേയ്ക്ക് പറഞ്ഞയയ്ക്കും

അയര്‍ലണ്ടിലെ പബ്ലിക് ഹോസ്പിറ്റലുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ രോഗികളെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേയ്ക്ക് പറഞ്ഞയയ്ക്കും

ഡബ്ലിന്‍:പബ്ലിക് ഹോസ്പിറ്റലുകളിലെ തിരക്ക് നിയന്ത്രിക്കാനായി വെയ്റ്റിങ് ലിസ്റ്റിലുള്ള രോഗികളെ അടുത്ത വര്‍ഷം മുതല്‍ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേയ്ക്ക് പറഞ്ഞയയ്ക്കുമെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ്. ഇവര്‍ക്ക് പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ സര്‍ജറി, രോഗനിര്‍ണ്ണയം, പരിശോധന എന്നിവയ്ക്ക് സൗകര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ് വെയ്റ്റിങ് ലിസ്റ്റിലുള്ള 535,000 രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ 20 മില്ല്യണ്‍ യൂറോ സഹായധനം പ്രഖ്യാപിച്ചത്.

ആരോഗ്യ മേഖലയിലെ വികസനത്തിനായി അടുത്ത വര്‍ഷം 14.1 ബില്ല്യണ്‍ യൂറോ ലഭിക്കുമെന്ന് മന്ത്രി ഹാരിസ് പറഞ്ഞു. ആരോഗ്യ ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍ ഇവയാണ്:
1. പബ്ലിക് വെയ്റ്റിങ് ലിസ്സ്റ്റിലുള്ളവരെ സഹായിക്കാന്‍ 50 മില്ല്യണ്‍ യൂറോ
2. പ്രിസ്‌ക്രിപ്ഷന് ഒരു മാസം ഈടാക്കുന്ന തുകയില്‍ 5 യൂറോ കുറവ് വരുത്തും. അതായത് ഒരു പ്രിസ്‌ക്രിപ്ഷന് ഇനി 2.50 യൂറോയ്ക്ക് പകരം 2 യൂറോ നല്‍കിയാല്‍ മതിയാകും.
3. ഹോം കെയറിനായി 10 യൂറോ അധിക ധനസഹായം
4. ഡൊമിസിലറി കെയര്‍ അലവന്‍സ് ലഭിക്കുന്ന 10,000 കുട്ടികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ്
5. മാനസികാരോഗ്യ മേഖലയ്ക്ക് 35 മില്ല്യണ്‍ യൂറോ ധനസഹായം
6. മെനിഞ്ചൈറ്റിസ് ബി, റോട്ടാവൈറസ് വാക്സിനുകള്‍ ലഭ്യമാക്കും
7. ഫിസി ഡ്രിങ്ക്സിന് 2018 മുതല്‍ ഷുഗര്‍ ടാക്സ് ഏര്‍പ്പെടുത്തും.

സ്വതന്ത്രകക്ഷി മന്ത്രിമാര്‍ ഇടപെട്ടാണ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജില്‍ കുറവ് വരുത്തിയത്.

Scroll To Top