Sunday December 11, 2016
Latest Updates

രോഗികള്‍ക്ക് മരണ വേദന, ആരോഗ്യമന്ത്രിക്ക് അവധി ആഘോഷം 

രോഗികള്‍ക്ക് മരണ വേദന, ആരോഗ്യമന്ത്രിക്ക് അവധി ആഘോഷം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി രൂക്ഷമാകുമ്പോഴും ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ അവധി ആഘോഷത്തില്‍. ആയിരങ്ങള്‍ ആശുപത്രി വരാന്തയില്‍ ട്രോളിയില്‍ കാത്തിരിക്കുമ്പോള്‍ മന്ത്രി അമേരിക്കയിലാണ് അവധി ആഘോഷിക്കാന്‍ പോയിരിക്കുന്നത്. അമേരിക്കയിലെ മിയമിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഇന്ന് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചെത്തിയാല്‍ അദ്ദേഹം നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പ്രസ്താവന നടത്തും. 

മന്ത്രി അമേരിക്കയിലാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് സ്ഥിരീകരിച്ചു. തിരിച്ചെത്തിയാലുടന്‍ അദ്ദേഹം പ്രതികരിക്കുമെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ആശുപത്രി പ്രതിസന്ധി രൂക്ഷമായതിന് ശേഷം ഇതുവരെ ലിയോ വരെദ്കര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇന്നലെ മാത്രം 601 രോഗികളാണ് ട്രോളിയില്‍ കാത്തിരിക്കേണ്ടി വന്നത്. 

അതേസമയം പ്രതിസന്ധി രൂക്ഷമാകുമ്പോഴും മന്ത്രി എവിടെയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ജോബ്‌സ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ പറഞ്ഞു. ആശുപത്രി പ്രതിസന്ധി ഇത് ആദ്യമായല്ല ഉണ്ടാകുന്നതെന്നും റിച്ചാര്‍ഡ് ബര്‍ട്ടന്‍ പറഞ്ഞു. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനം സ്വീകരിക്കുന്നെന്ന ആരോപണം നിഷേധിക്കുന്നതായും റിച്ചാഡ് ബര്‍ട്ടന്‍ പറഞ്ഞു. ഈ വര്‍ഷം ആശുപത്രികള്‍ക്ക് അധിക സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

Scroll To Top