Monday December 05, 2016
Latest Updates

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് :ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഉയര്‍ന്ന പ്രീമിയം ,മെയ് 1 മുതല്‍ ഘടന മാറ്റം 

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് :ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഉയര്‍ന്ന പ്രീമിയം ,മെയ് 1 മുതല്‍ ഘടന മാറ്റം 

ഡബ്ലിന്‍ :ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കുന്നവര്‍ക്ക് നഷ്ടം സംഭവിക്കുമെന്ന് വിദഗ്ധര്‍. അടുത്ത വ്യാഴാഴ്ച്ച മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് പ്രീമിയം തുകയില്‍ രണ്ടു ശതമാനം മുതല്‍ അധിക ബാധ്യത വരാനിരിക്കെയാണ് മുന്നറിയിപ്പ്. ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുന്ന 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇത് ബാധകമാകുക.

ഒരു ലക്ഷം അപേക്ഷകള്‍ മാത്രമാണ് ഈ കാലയളവില്‍ പരിഗണിക്കപ്പെടുകയെന്നും അതിനാല്‍ തന്നെ അവസാന ദിനം വരെ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി നേരിട്ടേക്കാമെന്നും ഈ രംഗത്തെ വിദഗ്ദനായ ഡെര്‍മോട്ട് ഗൂഡെ അഭിപ്രായപ്പെട്ടു. സമയ ലാഭത്തിനായി എന്‍ട്രി ലെവല്‍ പ്ലാനുകളാണ് നല്ലതെന്നുംഅദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നാല്‍ ധന ലാഭം നോക്കി ‘എന്‍ട്രി ലെവല്‍’ പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പല ആശുപത്രികളിലും മുഴുവന്‍ സേവനം ലഭ്യമല്ലാതെ വരുമെന്ന് മറ്റു വിദഗ്ദരും അഭിപ്രായപ്പെടുന്നു. കൂടാതെ, അടുത്ത വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ദ്ധനവുണ്ടായേക്കാമെന്നും
ചൂണ്ടിക്കാണിക്കപ്പെടുന്നു.

Scroll To Top