Saturday December 10, 2016
Latest Updates

മാഗിക്കു പിന്നാലെ മറ്റ് മസാല ഉത്പന്നങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്

മാഗിക്കു പിന്നാലെ മറ്റ് മസാല ഉത്പന്നങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്

മാഗി ന്യൂഡില്‍സില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമാനമായ മറ്റുത്പന്നങ്ങളിലേക്കും ഗുണനിലവാര പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ്. മറ്റു ബ്രാന്‍ഡുകളുടെ ന്യൂഡില്‍സും, പാസ്ത, മാക്രോണി തുടങ്ങിയ ഉത്പന്നങ്ങളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ഐടിസി, രുചി ഇന്റര്‍നാഷണല്‍, ഇന്‍ഡോ നിസാന്‍ തുടങ്ങി വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വിപണിയില്‍ സജീവമായ ഉത്പന്നങ്ങളായ കേക്കുകള്‍ക്കും മസാല ഉല്പ്പന്നങ്ങള്‍ക്കും പ്രത്യേകമായി പരിശോധന നടത്തണം.

രാസവസ്തുക്കളായ ലെഡ്ഡും എംഎസിജിയും അമിതമായ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണികളില്‍ മാഗി നിരോധിച്ചിരുന്നു. ഐടിസിയുടെ സണ്‍ഫീസ്റ്റ് യിപ്പീ നൂഡില്‍സ്, ഇന്‍ഡോ നിസാന്റെ റമീന്‍ എന്നിവയായിരുന്നു ന്യൂഡില്‍സ് വിപണിയില്‍ മാഗിക്ക് പ്രധാന വെല്ലുവിളിയുമായി രംഗത്തുണ്ടായിരുന്നത്.

 

Scroll To Top