Sunday December 04, 2016
Latest Updates

കേരളത്തില്‍ മഴക്കാലം വരവായി; ആരോഗ്യ കാര്യത്തിലും പരിസര ശുചീകരണത്തിലും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്

കേരളത്തില്‍ മഴക്കാലം വരവായി; ആരോഗ്യ കാര്യത്തിലും പരിസര ശുചീകരണത്തിലും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്

കേരളത്തില്‍ മഴക്കാലം വരവായതിനാല്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. വിവിധതരം പനികള്‍ ഉള്‍പ്പടെ പല ആരോഗ്യ പ്രശ്‌നങ്ങളും മഴക്കാലത്താണ് തലപൊക്കാന്‍ തുടങ്ങുന്നത്. ഡങ്കി, മലേറിയ തുടങ്ങി കൊതുകു പരത്തുന്ന രോഗങ്ങളാണ് ഏറ്റവും അപകടകരമാകുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളത്തില്‍ ഇത്തരം രോഗങ്ങള്‍ ഏറെ ജീവനുകള്‍ കവര്‍ന്നിട്ടുണ്ട്.

രാജ്യമൊട്ടാകെ എച്ച്1എന്‍1 പനിക്കണക്ക് വര്‍ധിച്ചതിനൊപ്പം മരണ നിരക്കും കൂടുന്നതു വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 40 പേര്‍ രോഗം ബാധിച്ചു മരിച്ചതായാണു കണക്ക്. വൈറസിന്റെ സ്വഭാവത്തില്‍തന്നെ മാറ്റം വന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലെങ്കിലും ഇതേക്കുറിച്ചു കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. എച്ച്1എന്‍1 കണക്കില്‍ മാത്രമല്ല, സാധാരണ പനിയുടെ കണക്കിലും വര്‍ധനയുണ്ട്. ഈ വര്‍ഷം ഇതുവരെ ഒന്‍പതര ലക്ഷത്തോളം പേര്‍ പനി ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 850 പേര്‍ ചികില്‍സയ്‌ക്കെത്തിയതില്‍ എട്ടു പേരും, എലിപ്പനി ബാധിച്ച് 247 പേര്‍ ചികില്‍സ തേടിയതില്‍ അഞ്ചു പേരും മരിച്ചു.

അതുകൊണ്ടുതന്നെ മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ സമയം കണ്ടെത്തേണ്ടതുണ്ടെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. പരിസര ശുചീകരണത്തില്‍ ഉള്‍പ്പടെ ചില മുന്‍കരുതലുകളെടുത്താല്‍ മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ സാധിക്കും. പരിസരശുചീകരണമാണ് ഏറെ പ്രധാനം. മഴക്കാലത്ത്, റോഡിന്റെ വശങ്ങളിലും മറ്റും ആഹാരസാധനങ്ങളും പച്ചക്കറികളും മറ്റ് ജൈവ മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് എത്രയുംപെട്ടെന്ന് സംസ്‌ക്കരിക്കണം. മലിനീകരണത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കേരളത്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവോടെയാവണം രോഗപ്രതിരോധ–നിയന്ത്രണ കര്‍മപദ്ധതിയിലേക്കുള്ള മുന്നേറ്റം.

കൊതുകുകളെ നശിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. മഴക്കാലത്ത് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സമയമായിരിക്കും. എവിടെയെങ്കിലും വെള്ളക്കെട്ട് കണ്ടാല്‍ അത് ഒഴിവാക്കണം. വെള്ളം കെട്ടിനില്‍ക്കുകയോ ഏതെങ്കിലും പാത്രത്തിലോ, ചിരട്ടയിലോ വെള്ളം കെട്ടിനില്പ്പുണ്ടെങ്കില്‍ അത് ഒഴുക്കികളയണം. കൊതുകിന്റെ കടിയേല്‍ക്കുന്നതിനുമുമ്പുതന്നെ അതിനെ നശിപ്പിക്കുന്നതാണ് നല്ലത്. ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കൊതുകു നശീകരണം സഹായിക്കും.

 

Scroll To Top