Wednesday June 28, 2017
Latest Updates

അയര്‍ലണ്ടില്‍ ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ക്ക് പ്രിയമേറുന്നു

അയര്‍ലണ്ടില്‍ ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ക്ക് പ്രിയമേറുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതായി വെളിപ്പെടുത്തല്‍.ഏറ്റവും കൂടുതല്‍ മല്‍സര സ്വഭാവമുള്ള കോഴ്സുകളായി നഴ്സിംഗ്,ഫാര്‍മസി,ഡെന്റല്‍ തുടങ്ങിയവ മാറുന്നു.മെഡിക്കല്‍ രംഗത്തെ ഉയര്‍ന്ന വേതനം തന്നെയാണ് ഇവിടെ മുഖ്യ ആകര്‍ഷണം.

നഴ്സിങ് കോഴ്സുകളില്‍ വല്ലാത്ത തിരക്കാണ് അടുത്തിടെയായി അനുഭവപ്പെടുന്നത്.ഐ.ഒ.ടി.എസിലും സെന്റ് ആഞ്ചലാസ് കോളജിലുമടക്കം ഏഴു യൂണിവേഴ്സിറ്റികളിലും ജനറല്‍, സൈക്യാട്രി,ശിശുരോഗം,ബുദ്ധിപരമായ പിന്നോക്കാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട നഴ്സിംഗ് കോഴ്സുകള്‍ ലഭ്യമാണ്.നഴ്സിംഗിന് ഒരു ആഗോള മാര്‍ക്കറ്റുമുണ്ട് എന്നതിനാല്‍ നൂറുകണക്കിന് പേരാണ് ഇപ്പോള്‍ നഴ്സിംഗ് പഠനത്തിനായി മുമ്പോട്ട് വരുന്നത്..ഉയര്‍ന്ന വേതനവും തൊഴില്‍ ആനുകൂല്യങ്ങളും നോക്കി വിദേേേശത്തക്കു പറക്കുന്ന നഴ്സുമാര്‍ ഏറെയാണ്.അയര്‍ലണ്ടിലും നഴ്സുമാര്‍ക്ക് സ്ഥിരമായ ആവശ്യക്കാരുണ്ട്.

ഹോസ്പിറ്റലില്‍ മാത്രമല്ല കമ്മ്യൂണിറ്റി സെന്ററുകള്‍,ജിപി ക്ലിനിക്കുകള്‍,നഴ്സിംഗ് ഹോമുകള്‍,മിലിട്ടറി എന്നിവിടങ്ങളിലെല്ലാം നഴ്സുമാര്‍ക്ക് ഇപ്പോള്‍ അവസരം നല്‍കുന്നുണ്ട്.

അയര്‍ലണ്ടിന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാര്‍മസി വ്യവസായത്തിലേക്കാണ് മിക്കവാറും ഫാര്‍മസി വിദ്യാര്‍ഥികളെത്തിപ്പെടുന്നത്.യു.സി.ഡി.,ആര്‍.സി.എസ്.ഐ,ട്രിനിറ്റി എന്നിവിടങ്ങളിലടക്കം കോഴ്സുകളുണ്ട്.ദീര്‍ഘകാല ജോലി സാധ്യതയാണ് ഇതിനുള്ളത്.

വിദേശ വിദ്യാര്‍ഥികള്‍ക്കും അയര്‍ലണ്ടില്‍ എത്തി പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എഡ്യൂക്കേഷന്‍ അയര്‍ലണ്ട് മുഖേനെ ഇപ്പോള്‍ ഒരുക്കുന്നുണ്ട്.

Scroll To Top