Wednesday December 07, 2016
Latest Updates

എച്ച്ഡിഎഫ്സി ഭവന വായ്പകളുടെ പലിശ കുറക്കുന്നു

എച്ച്ഡിഎഫ്സി ഭവന വായ്പകളുടെ പലിശ കുറക്കുന്നു

പൊതു മേഖലാ സ്ഥാപനമായ എച്ഡിഎഫ്‌സി ഭാവന വായ്പകളുടെ പലിശ നിരക്ക് കുറക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ 20 ബിപി എസ് എന്ന നിരക്ക് 9.9 ശതമാനമായാണ് കുറയുക. ഏപ്രില്‍ 13 മുതല്‍ തന്നെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. രണ്ടു ദിവസം മുന്‍പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലെ പരിഷ്‌കാരങ്ങള്‍ വിശദീകരിച്ചു സംസാരിക്കവെ ബാങ്കുകളോട് തങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ഗവര്‍ണര്‍ രഘു റാം രാജന്‍ ആഹ്വാനം ചെയ്തിരുന്നു.

പ്രവാസികളടക്കം എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. വായ്പക്കാരുടെ മാസ തവണകളില്‍ ഗണ്യമായ കുറവ് വരുത്താന്‍ പുതിയ നയത്തിന് കഴിയും. ഭാവന വായ്പാ വിപണി നിയന്ത്രിക്കുന്നത് എച്ഡിഎഫ്‌സി ആയതിനാല്‍ മറ്റു ബാങ്കുകളും ഇതേനയം പിന്തുടര്‍ന്ന് പലിശനിരക്കില്‍ മാറ്റം വരുത്തിയേക്കും.

500 മില്യണ്‍ ഡോളര്‍ വിദേശകടം സ്വീകരിക്കാനും എച്ച്ഡിഎഫ്സിക്ക്  റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി ബാങ്ക് വക്താക്കള്‍ പറഞ്ഞു. ബാങ്കിന്റെ ഭാവിയിലെ വ്യാവസായിക വളര്‍ച്ചക്കായി ഈ അവസരം ഉപയോഗപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാങ്ക് അറിയിച്ചു. ആറു മാസത്തേക്ക് വിദേശകടം സ്വീകരിക്കാനാണ് ബാങ്കിന് അനുമതി ലഭിച്ചിരിക്കുന്നത്.

Scroll To Top