Monday December 05, 2016
Latest Updates

വിക്കറ്റ് വേട്ടയില്‍ ഹര്‍ഭജന്‍ സിംഗ് പാക് ഇതിഹാസം വസീം അക്രത്തെ പിന്തള്ളി

വിക്കറ്റ് വേട്ടയില്‍ ഹര്‍ഭജന്‍ സിംഗ് പാക് ഇതിഹാസം വസീം അക്രത്തെ പിന്തള്ളി

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ മുന്‍ പാക് താരം വസീം അക്രത്തെ പിന്തള്ളി ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ താരമായി മാറി. ബംഗ്‌ളാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഹര്‍ഭജന്‍ 3 വിക്കറ്റ് നേടിയിരുന്നു. ഇതോടെ 102 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഹര്‍ഭജന്റെ വിക്കറ്റ് സമ്പാദ്യം 416 ആയി ഉയര്‍ന്നു. 104 മത്സരങ്ങളില്‍ നിന്നായി 414 വിക്കറ്റുകളാണ് വസീം അക്രത്തിന്റെ സമ്പാദ്യം.

ഇതോടെ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ഹര്‍ഭജന്‍ സ്വന്തമാക്കി. 619 വിക്കറ്റുകള്‍ നേടിയ അനില്‍ കുംബ്‌ളെയും 434 വിക്കറ്റുകള്‍ നേടിയ കപില്‍ദേവുമാണ് പട്ടികയില്‍ ഹര്‍ഭജനു മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ആദ്യ 25 സ്ഥാനങ്ങളില്‍ ഉള്ളവരില്‍ ഹര്‍ഭജന്‍, ഇംഗ്‌ളണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍(403 വിക്കറ്റുകള്‍) ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല് സ്‌റ്റൈന്‍(396 വിക്കറ്റുകള്‍) എന്നിവര്‍ മാത്രമാണ് നിലവില്‍ കളിക്കളത്തിലുള്ളത്.

വിക്കറ്റ് വേട്ടയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളവര്‍

1. മുത്തയ്യ മുരളീധരന്‍: 103 മത്സരങ്ങള്‍, 800 വിക്കറ്റുകള്‍
2. ഷെയ്ന്‍ വോണ്‍: 145,708
3. അനില്‍ കുബ്‌ളെ: 132,619
4. ഗ്‌ളെന്‍ മഗ്രാത്ത്: 124,563
5. കോര്‍ട്ട്ണി വാല്ഷ്: 132,519
6. കപില്‍ ദേവ്: 131,434
7. സര്‍ റിച്ചാര്‍ഡ്‌സ് ഹാഡ്‌ലീ: 86,431
8. ഷോണ്‍ പൊള്ളാക്ക്: 108,421
9. ഹര്‍ഭജന്‍ സിംഗ്: 102,416
10. വസീം അക്രം: 104,414

 

Scroll To Top