Sunday December 11, 2016
Latest Updates

ധോണി പോയി; ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

ധോണി പോയി; ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

എം എസ് ധോണി വിരമിച്ചതോടെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിങ്ങിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വഴിതുറന്നു. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലെ സഹകളിക്കാരായ ആര്‍ അശ്വിനേയും, രവീന്ദ്ര ജഡേജയേയും കളിപ്പിക്കുന്നതിനായി ധോണി ഏറെ കാലമായി ഭാജിയെ തഴയുകയായിരുന്നുവെന്ന് ആരാധകര്‍ക്കിടയില്‍ ആക്ഷേപം ശക്തമായിരുന്നു.

എം എസ് ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്നത് ഭാജിയുടെ ആരാധകരെ ആവേശത്തിലാകിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരത്തിനിടെ ക്യാപ്റ്റന്‍ കൂളിനെ ഹര്‍ഭജന്‍ ഗോള്‍ഡന്‍ ഡക്കിനു പൂറത്താക്കുകയും ചെയ്തിരുന്നു.

എം എസ് ധോണി വിരമിച്ചതോടെ വിരാട് കോലിയെ ടെസ്റ്റ് ടീമിന് മുഴുവന്‍ സമയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മുരളി വിജയ്, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, കരണ്‍ ശര്‍മ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത് ശര്‍മ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. സഞ്ജു സാംസന് ടീമില്‍ ഇടം കിട്ടിയില്ല. വ്രിദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍.

ഏകദിന ടീമിനെ എം എസ് ധോണി തന്നെ നയിക്കും. മുരളി വിജയ്, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, കരണ്‍ ശര്‍മ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ധവാല്‍ കുല്‍ക്കര്‍ണി,അക്ഷര്‍ പട്ടേല്‍ എന്നിവരടങ്ങുന്നതാണ് ടീം. ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവുമാണുള്ളത്.

 

Scroll To Top