Thursday December 08, 2016
Latest Updates

ബജറ്റ് അവതരിപ്പിച്ചതില്‍ സന്തോഷമെന്ന് കെ എം മാണി

ബജറ്റ് അവതരിപ്പിച്ചതില്‍ സന്തോഷമെന്ന് കെ എം മാണി

 
തിരുവനന്തപുരം:പ്രതിബന്ധങ്ങളേയും പ്രതിസന്ധികളെയും മറികടന്ന് ബജറ്റ് അവതരിപ്പിക്കാനായതില്‍ സന്തോഷമെന്ന് ധനമന്ത്രി കെ.എം.മാണി.

നടന്ന സംഭവങ്ങളില്‍ ഒരു വേദനയുമില്ല. പക്ഷേ, ഒരു ദുഃഖമുണ്ട്. കഴിഞ്ഞ 13 ബഡ്ജറ്റ് അവതരിപ്പിച്ചപ്പോഴും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. ഇത്തവണ അത് പ്രതിപക്ഷം മുടക്കിയെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഭരണഘടനാദൗത്യം നിറവേറ്റിയത് വളരെ പണിപ്പെട്ടാണ് . ചോരപ്പുഴ ഒഴുകുമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അതൊന്നും ഉണ്ടാവാതെ തന്നെ ബജറ്റ് അവതരിപ്പിക്കാനായതില്‍ സന്തോഷം. ആരെങ്കിലും സ്വയം കുത്തിമുറിവേല്‍പ്പിച്ചോ എന്നറിയില്ലെന്നും മാണി പറഞ്ഞു.

രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ മാത്രമാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും മാണി ആരോപിച്ചു.

Scroll To Top