Monday May 29, 2017
Latest Updates

വന്നുപോയ് വന്നുപോയ് ചിങ്ങമാസം..,ബുധനാഴ്ച്ച അത്തം 

വന്നുപോയ് വന്നുപോയ് ചിങ്ങമാസം..,ബുധനാഴ്ച്ച അത്തം 

മാനം തെളിഞ്ഞു.. മനവും നിറഞ്ഞു..കള്ളകര്‍ക്കിടകം തകര്‍ത്തു പെയ്ത് വരുത്താവുന്ന നാശനഷ്ടങ്ങളൊക്കെ വരുത്തി കടന്നു പോയി…..ചിങ്ങപ്പുലരി പിറന്നു. മുറ്റത്ത് പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങി.

മാവേലി മന്നന്‍ വാണിരുന്ന ആ കാലം.,മനുഷ്യരെല്ലാം ഒന്നായ കള്ളത്തരങ്ങളും, കള്ളപ്പറയും, പൊളിവചനങ്ങളും ഇല്ലാതിരുന്ന ആ ഭൂതകാലത്തിന്റെ അനുസ്മരണകളുണര്‍ത്തുന്ന പൊന്നില്‍ ചിങ്ങമാസത്തിലെ ഓണവും ഇതാ പടിക്കലെത്തി.

അവധിയൊക്കെ കഴിഞ്ഞ് പ്രവാസികള്‍ വീണ്ടും തിരക്കിലെയ്‌ക്കെത്തി തുടങ്ങിയെങ്കിലും ഓണമൂഡിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍ അവധി കഴിയാന്‍ മനസില്‍ പത്തു ദിവസം കൂടിയെടുക്കും.19 ന് ബുധനാഴ്ച്ച അത്തം.ഓഗസ്റ്റ് 28 നാണ് ഇത്തവണ ഓണം. 

ഓണക്കോടിയും, പൂക്കളവും ഓണസദ്യയുമായി വന്ന ചിങ്ങ മാസത്തെ സന്തോഷപൂര്‍വ്വം വരവേല്‍ക്കുകയാണ് ലോകത്തെമ്പാടുമുള്ള മലയാളികള്‍.
എല്ലാ മാന്യവായനക്കാര്‍ക്കും പുതുവത്സര ആശംസകള്‍ !

Scroll To Top