Saturday December 03, 2016
Latest Updates

സന്തോഷമുണ്ടോ സന്തോഷം ?സന്തോഷത്തില്‍ അയര്‍ലണ്ടിന് 36ാം സ്ഥാനം ! 

സന്തോഷമുണ്ടോ സന്തോഷം ?സന്തോഷത്തില്‍ അയര്‍ലണ്ടിന് 36ാം സ്ഥാനം ! 

ഡബ്ലിന്‍ :ലോകത്തെ ഏറ്റവും സന്തുഷ്ടകരമായ രാജ്യങ്ങളില്‍ അയര്‍ലണ്ടിന് 36ാം സ്ഥാനം. 143 രാജ്യങ്ങളിലെ ജനങ്ങളില്‍ നടത്തിയ സര്‍വ്വെയിലണ് കണ്ടെത്തല്‍. ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വെയാണ് ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്നവരുടെയിടം. ആദ്യ പത്തു സ്ഥാനങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്. പോളിങ് അന്‍ഡ് റിസര്‍ച്ച് സ്ഥാപനമായ ഗല്ലുപ് ആണ് സര്‍വെ നടത്തിയത്. 70 ശതമാനം ജനങ്ങളും സന്തോഷത്തോടെ കഴിയുന്ന രാഷ്ട്രങ്ങളാണ് പട്ടികയില്‍ ഇടം നേടിയ ആദ്യ രാജ്യങ്ങള്‍.

പരാഗ്വെയ്ക്ക് പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, ഇക്വഡോര്‍, ഗ്വോട്ടിമാല, ഹോണ്ടൂറാസ്, പനാമ, വെനെസ്വെല, കോസ്റ്റാറിക്ക, എല്‍ സാല്‍വഡോര്‍, നിക്കരാഗ്വെ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റു രാജ്യങ്ങള്‍. പട്ടികയില്‍ അയര്‍ലണ്ട് 36ാം സ്ഥാനത്താണ്. യുകെയെക്കാള്‍ മുന്നിലാണ് അയര്‍ലണ്ട്. യുകെ 43ാം സ്ഥാനത്താണ്. അമേരിക്ക 15ാമതായും പട്ടികയിലുണ്ട്.ഇന്ത്യ സന്തോഷത്തിന്റെ കാര്യത്തില്‍ 70 മത് സ്ഥാനത്താണ്.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും സന്തോഷരഹിതമായ ജീവിതം നയിക്കുന്നവരുള്ളത്. പുതുതായി രൂപീകരിച്ച സൗത്ത് സുഡാനാണ് ഇതില്‍ ഒന്നാമത്. ടുണീഷ്യ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യമായ ബംഗ്ലാദേശാണ് മൂന്നാമത്. സെര്‍ബിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

Scroll To Top