Wednesday February 22, 2017
Latest Updates

റോസ് കോമണിലെ മൂന്ന് സഹോദരിമാര്‍ക്ക് ഒരേ ദിവസം പ്രസവം..!

റോസ് കോമണിലെ മൂന്ന് സഹോദരിമാര്‍ക്ക് ഒരേ ദിവസം പ്രസവം..!

റോസ് കോമണ്‍:ഒരേ ദിവസം തന്നെ സഹോദരിമാരായ മൂന്ന് പേര്‍ക്കും സന്താനങ്ങള്‍ പിറക്കുക. അത്തരമൊരു അപൂര്‍വ്വ സന്തോഷത്തിനാണ് റോസ് കോമണിലെ സഹേദരിമാര്‍. മറ്റൊരു പ്രത്യേകത നാലാമത്തെ സഹോദരിയും പ്രസവം ഉടന്‍ പ്രതീക്ഷിച്ച് നില്‍ക്കുകയാണ് എന്നതാണ് !

ഇതോടെ നാലാമത്തെ കുഞ്ഞും ഇവരുടെ കുടുംബത്തിലേക്ക് ഇന്ന് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുുന്നത്.ചൊവ്വാഴ്ചയായിരുന്നു മൂന്ന് സഹോദരിമാരുടെയും പ്രസവം.

മെയറീഡ് ഫിസ്പാട്രിക്, സഹോദരിമാരായ ബെര്‍നീ, ജോലെന്‍, എന്നിവരാണ് ഓരേ ദിവസം കാസില്‍ ബാറിലെ മേയോ ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചത്. ഓരേ ദിവസം ദിവസം തന്നെ മൂന്ന് അതിഥികളും തങ്ങളുടെ കുടുംബത്തിലേക്ക് വരുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നാണ് സഹോദരിാമര്‍ പറയുന്നത്.

മേയറീഡിന്റെ രണ്ടാമത്തെ പ്രസവമാണ്. മേയറീഡ് പൂലര്‍ച്ചെ മൂന്നിനും സഹോദരി ജോലെന്‍ രാവിലെ 11 നുമാണ് ജന്മം നല്‍കിയത്. ബെര്‍നീ യുടെ മൂന്നാമത്തെ കുട്ടിയായി ആണ്‍കുട്ടി പിറന്നത് രാത്രി എട്ടരയോടെയും. ആശുപത്രി ജീവനക്കാരോട് നന്ദിപറയുകയാണ് മൂന്ന് സഹോദരിമാരും.

Scroll To Top