Wednesday August 16, 2017
Latest Updates

ഇനി വിയര്‍പ്പിലൂടെയും സന്തോഷം പടര്‍ത്താം!

ഇനി വിയര്‍പ്പിലൂടെയും സന്തോഷം പടര്‍ത്താം!

ഓരോ സാഹചര്യത്തിലും  നാം വിയര്‍ക്കുമ്പോള്‍ അതു മണക്കുന്നവര്‍ക്ക് അതാതു സമയങ്ങളിലെ വികാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്ന് പഠനം. ഫാരല്‍ വില്യംസ് എന്ന ശാസ്ത്രജ്ഞനും സംഘവും സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് പഠനത്തെ കുറിച്ച് വിവരിക്കുന്നത്.

പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ 12 പുരുഷന്‍മാരെ ഒരു റൂമില്‍ നിറുത്തി. ശേഷം ഭയം, സന്തോഷം, എന്നിവ തോന്നിക്കുന്ന രണ്ടു വീഡിയോകളും, ഒരു സാധാരണ വീഡിയോയും കാണിച്ചു. ഓരോ തവണയും ഇവരുടെ വിയര്‍പ്പും ഇവര്‍ ശേഖരിച്ചിരുന്നു. 30 സ്ത്രീകളെ കൊണ്ട് ഈ വിയര്‍പ്പ് മണപ്പിച്ചപ്പോള്‍ ഓരോ വികാരങ്ങളും അവരുടെ മുഖത്ത് പ്രകടമായതായി ഗവേശകര്‍ പറയുന്നു.

സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് മണവും വികാരങ്ങളും തിരിച്ചറിയാനുളള കഴിവ് കൂടുതലായതിനാലാണ് പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ സ്ത്രീകളെ ഉപയോഗിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

 

Scroll To Top