Wednesday December 07, 2016
Latest Updates

വീണ്ടും മധുവിധു ,ലേബര്‍ പാര്‍ട്ടി ഫിനഗേലുമായി പുതിയ ധാരണയുണ്ടാക്കും

വീണ്ടും മധുവിധു ,ലേബര്‍ പാര്‍ട്ടി ഫിനഗേലുമായി പുതിയ ധാരണയുണ്ടാക്കും

ഡബ്ലിന്‍:ഫിനഗേലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ സര്‍ക്കാരില്‍ ചേരണോ എന്ന കാര്യത്തില്‍ ലേബര്‍ മിനിസ്റ്റര്‍മാരും, ടി.ഡിമാരും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ട്ടിയുമായി എന്‍ഡ കെന്നി നടത്തിയ ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ പുതിയ ധാരണയിലെത്തും എന്ന പ്രതീതിയുളവാക്കുന്നവയാണ്.

അതേസമയം സര്‍ക്കാരില്‍ ചേരാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കില്ലെന്ന് ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിമര്‍ശനത്തിന് ഏറ്റവും കൂടുതല്‍ വിധേയമായത് ലേബര്‍ പാര്‍ട്ടിയുടെ നയങ്ങളാണ്.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ കെന്നിക്ക് ലഭിച്ചത് 52 ടി.ഡിമാരുടെ പിന്തുണയാണ്. ആറു ടി.ഡിമാര്‍ കൂടി കെന്നിയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഫിയനാഫാളിന്റെ നിലപാട്. തുടര്‍ന്ന് കെന്നി ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജൊവാന്‍ ബര്‍ട്ടനുമായി ചര്‍ച്ച നടത്തിയിരുന്നു.

Scroll To Top