Saturday December 03, 2016
Latest Updates

കാരിക്കമൈന്‍സ് :പുതിയ ഹാള്‍ട്ടിംഗ് സൈറ്റിനെ പിന്തുണച്ച് ധര്‍ണ നടത്തി 

കാരിക്കമൈന്‍സ് :പുതിയ ഹാള്‍ട്ടിംഗ് സൈറ്റിനെ പിന്തുണച്ച് ധര്‍ണ നടത്തി 

ഡബ്ലിന്‍ :കാരിക്കമൈന്‍സ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് താത്ക്കാലിക താമസം ഒരുക്കു്ന്നത് തടഞ്ഞ നാട്ടുകാരുടെ നിലപാടിനെതിരെ പ്രതിഷേധം. പ്രദേശത്തെ വീടുകള്‍ക്ക് പിന്നില്‍ ഹാള്‍ട്ടിംഗ് സൈറ്റ് നിര്‍മ്മിക്കാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒരു ഡസനോളം വരുന്ന ആളുകള്‍ സൈറ്റിന് മുന്നില്‍ കുത്തിയിരുന്നു. പ്ലക്കാഡുകള്‍ ഏന്തിയ പ്രതിഷേധക്കാര്‍ റോക്കവില്ലയ്ക്ക് പുറത്ത് നിന്ന് വന്നവരാണ് എന്ന വിമര്‍ശനം ഉണ്ട്. 

മരണത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപട്ട പലരുടെയും മക്കള്‍ ലോക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്നവരാണെന്നും അതിനാല്‍ക്ക് ഈ പ്രദേശത്ത് തന്നെ താമസിക്കുവാനുള്ള അവകാശം ഉണ്ട് എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധം ഉയര്‍ത്തുന്ന കുറച്ചു പേരൊഴിച്ചാല്‍ ഈ നിര്‍ദ്ദേശത്തോട് പ്രദേശത്ത് ഉളളവര്‍ തന്നെ യോജിക്കുന്നതായി അവര്‍ വിശദീകരിച്ചു. ആളുകള്‍ തങ്ങളുടെ സ്വന്തം ചെറിയ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി വെക്കണമെന്നും സഹതാപവും സഹായവും അര്‍ഹിക്കുന്ന കുടുംബങ്ങളുടെ അവ്‌സ്ത മനസ്സിലാക്കണമെന്നും സൗത്ത് സൈഡ് ട്രാവലേഴ്‌സ് ആക്ഷന്റെ ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. 

എന്നാല്‍ പ്രദേശവാസികള്‍ അയയാന്‍ തയ്യാറായിട്ടില്ല. താത്ക്കാലിക താമസ സൈറ്റ് എപ്പോള്‍ അടയ്ക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടില്ല എന്നതാണ അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നം. ഇപ്പോള്‍ ദുരന്തം നടന്ന ട്രാവലര്‍ സൈറ്റ് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ‘താത്ക്കാലികമായി’ തുറന്നതാണ് എ്ന്ന് അവര്‍ പരിഹസിക്കുന്നു. ട്രാവലര്‍ സൈറ്റുകളുമായി ബന്ധപ്പെട്ടുണ്ടായ സാമൂഹ്യ വിരുദ്ധപ്രശ്‌നങ്ങളെക്കുറിച്ച് മറുപടി പറയന്‍ ട്രാവലര്‍ ഗ്രൂപ്പ് പ്രതിനിധി തയ്യാറായില്ല. കാരവണ്‍ പോലെയുള്ള വാഹനങ്ങള്‍ സ്ഥിരമായി പോയാല്‍ ഇവിടേക്കുള്ള ഇടുങ്ങിയ റെസിഡന്‍ഷ്യല്‍ റോഡിന് അത് താങ്ങാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ മറ്റൊരു വാദം. 


Scroll To Top