Wednesday January 24, 2018
Latest Updates

ഹാലോവീന്‍ പ്രേത വേഷവുമായി സ്‌കൂളില്‍; മൂന്നംഗ സംഘത്തെ ഗാര്‍ഡ അറസ്റ്റ് ചെയ്തു

ഹാലോവീന്‍ പ്രേത വേഷവുമായി സ്‌കൂളില്‍; മൂന്നംഗ സംഘത്തെ ഗാര്‍ഡ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍ :ഹാലോവീന്‍ വേഷവുമായി ബ്ലാക്ക്റോക്കിലെ ന്യൂപാര്‍ക്ക് സ്‌കൂളിലെത്തിയ മൂന്നംഗ സംഘത്തെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഹാലോവീന്‍ കമ്പനിയുടെ പ്രൊമോഷന്റെ ഭാഗമായായിരുന്നു ചെയിന്‍ സോയുമായി സാദൃശ്യമുള്ള ഹാലോവീന്‍ വേഷം ധരിച്ച് ഇവര്‍ സ്‌കൂളിലെത്തിയത്. എന്നാല്‍ ഇവര്‍ സ്‌കൂള്‍ മാനേജ്മെന്റിനോട് അനുവാദം വാങ്ങിയിരുന്നില്ല.

ഹാലോവീന്‍ വേഷധാരികളായ ഇവരെക്കണ്ട് പല കുട്ടികളും പേടിക്കുകയും ചെയ്തു. ചിലര്‍ നിലവിളിക്കാന്‍ കൂടി ആരംഭിച്ചതോയൊണ് സ്‌കൂള്‍ അധികൃതര്‍ സഹായത്തിനായി ഗാര്‍ഡയെ വിളിച്ചത്. ചില അദ്ധ്യാപകരും പരിഭ്രാന്തരായിരുന്നു

Scroll To Top