Saturday December 10, 2016
Latest Updates

ഹാലോവീന്‍ : 999 ലേയ്ക്ക് വിളിച്ചത് നൂറുകണക്കിന് പേര്‍ !ഓരോ നാല്‍പ്പത് സെക്കന്റിലും ചുരുങ്ങിയത് ഓരോ വിളി !

ഹാലോവീന്‍ : 999 ലേയ്ക്ക് വിളിച്ചത് നൂറുകണക്കിന് പേര്‍ !ഓരോ നാല്‍പ്പത് സെക്കന്റിലും ചുരുങ്ങിയത് ഓരോ വിളി !

ഡബ്ലിന്‍:ഹാലോവീന്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കിയ അയര്‍ലണ്ടിലെ നഗരങ്ങള്‍ക്ക് ഇന്നലെ ഉറക്കമില്ലായിരുന്നു.പ്രേത ഭൂതങ്ങളെ ഓടിയ്ക്കാന്‍ വിചിത്ര വേഷങ്ങളും,ബോണ്‍ ഫയറും  ഒരുക്കി കുട്ടികളും യുവജനങ്ങളും വീഥികള്‍ തോറും അലഞ്ഞു!.ഡബ്ലിന്‍ നഗരത്തില്‍ രാത്രി വൈകും വരെ ഹാലോവിന്‍ വേഷങ്ങളുടെ തിരക്കായിരുന്നു.

പബ്ബുകളും,സിനിമാശാലകളും അടക്കം നഗരത്തിലെങ്ങും തദ്ധേശിയരും,വിദേശികളും ആഹ്ലാദതിമിര്‍പ്പില്‍ ആറാടി.

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ.ഓരോ 40 സെക്കന്റിലും കുറഞ്ഞത് ഒരു ഫോണ്‍ വിളിയെങ്കിലും ഇവരെ തേടിയെത്തി.ചെറുതും വലുതുമായൊരുക്കിയ അഗ്‌നികുണ്ഢങ്ങള്‍ ആണ് പലപ്പോഴും തലവേദനയായത്.വെളുപ്പാന്‍ കാലം വരെ ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ നഗരത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ക്ലോക്ലിയോണില്‍ ഇന്നലെ ഉണ്ടായ അഗ്‌നിബാധ നേരിടാന്‍ ബ്രിഗേഡിന്റെ ആറ് യൂണിറ്റുകള്‍ വേണ്ടി വന്നു. ജനങ്ങളോട് കോമണ്‍ സെന്‍സ് ഉപയോഗിക്കാനും തങ്ങളുടെ ജോലിക്ക തടസ്സം ഉണ്ടാവാത്ത തരത്തില്‍ വളര്‍ത്ത് മൃഗങ്ങളെ വീടുകള്‍ക്കുള്ളില്‍ അടച്ചിടാനും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ അഭ്യര്‍ധനയുണ്ടായിരുന്നെങ്കിലും അതൊന്നും ഫലിച്ചില്ല 

Scroll To Top