Monday January 16, 2017
Latest Updates

മനുഷ്യന്റെ വയറ്റില്‍ നിന്നും കിട്ടിയ മുട്ട !

മനുഷ്യന്റെ വയറ്റില്‍ നിന്നും കിട്ടിയ മുട്ട !

വാഷിംഗ്ടണ്‍:മനുഷ്യന്റെ വയറ്റില്‍ നിന്നും മുട്ടയോ?അതാണ് പുതിയ വാര്‍ത്ത!അര പൗണ്ടോളം തൂക്കമുള്ള മുട്ടയുടെ ആകൃതിയിലുള്ള ഒരു വസ്തു ഒരു മനുഷ്യന്റെ ആമാശയത്തില്‍ നിന്നും പുറത്തെടുത്തിരിക്കുകയാണ് വാഷിംഗ്ടണ്‍ആശുപത്രിയിലെ ഡോക്ടര്‍മാര്‍. രോഗിയുടെ ശരീരത്തില്‍ നിന്നും 3.34 ഇഞ്ച് വലിപ്പമുള്ള, റബ്ബറിന്റെ സ്വഭാവത്തോടു കൂടിയ വസ്തുവാണ് പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വളരെ ചെറുപ്പത്തില്‍ യുവാവിന്റെ ആമാശയത്തില്‍ അടിഞ്ഞ കൊഴുപ്പ് പിന്നീട് കാല്‍സ്യമായി മാറുകയും, അത് ക്രമേണ മുത്തുചിപ്പിക്കുള്ളില്‍ മുത്തെന്ന പോലെ വളര്‍ന്നു വലുതാവുകയുമാണ് ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. രോഗിയില്‍ നടത്തിയ ആഴത്തിലുള്ള പരിശോധനകള്‍ക്കും ലാബ് പഠനങ്ങള്‍ക്കും ശേഷമാണ് ഡോക്ടര്‍മാര്‍ ശാസ്ത്രീയമായ വിശദീകരണം നല്‍കിയത്. അപൂര്‍വമായി മാത്രം ആളുകളില്‍ കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണിത്.

ഒരു തവണ നീക്കം ചെയ്താല്‍ പിന്നീട് രോഗസാധ്യത തീരെയില്ല എന്നതാണ് ശുഭസൂചകമായ ഒരു കാര്യം.

Scroll To Top